മലപ്പുറം: വര്‍ഗീയത്ക്കെതിരെ മുസ്ലിം ലീഗ് കേരളയാത്ര സംഘടിപ്പിക്കുന്നു. രാഷ്ട്രീയ വിശദീകരണത്തിനായി നടത്തുന്ന ജാഥ അഖിലേന്ത്യാ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി നയിക്കും. ജാഥയുടെ തിയതി പിന്നീട് തീരുമാനിക്കും. മലപ്പുറത്ത് ചേര്‍ന്ന അടിയന്തര നേതൃയോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് യാത്ര. യാത്ര സംബന്ധിച്ച തീരുമാനങ്ങളെടുക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയമിക്കും. എസ്.എന്‍.ഡി.പി നേതൃത്വത്തിലുള്ള പാര്‍ട്ടി വേരുപിടിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തരം വര്‍ഗീയ പ്രവണതകളെ ജനങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇടപെട്ടാണ് സംസ്ഥാന ഭാരവാഹികളുടെ യോഗം വിളിച്ചുചേര്‍ത്തത്. തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടി, മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസുമായുണ്ടായ തര്‍ക്കം, സംസ്ഥാന സര്‍ക്കാറിന്റെ പ്രതിച്ഛായ എന്നിവ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്.
Discussion about this post