ബംഗളുരു: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതിയായ ജോഷിയുടെ മകന് ജോയ്സ് പിടിയിലായി. ബംഗളുരുവില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘമാണ് ജോയ്സിനെ അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാനത്ത് നിന്ന് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത് ജോയ്സ് ആണെന്ന് വ്യക്തമായിട്ടുണ്ട്. ജോയ്സ് എത്തിച്ച പെണ്‍കുട്ടികളില്‍ മിക്കവരും പ്രായപൂര്ത്തിയാകാത്തവാരണെന്ന് കണ്ടെത്തിയിരുന്നു.
കൊച്ചി, കോഴിക്കോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ ജോയ്സിന് നിര്‍ണായക പങ്കുണ്ട്. ജോയ്സ് പിടിയിലായതോടെ ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിന് ദേശീയ പ്രാധാന്യം കൈവന്നിരിക്കുകയാണ്.
നേരത്തെ പിടിയിലായെങ്കിലും പൊലീസിലെ ചിലരുടെ സഹായത്തോടെ ജോയ്സ് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ജോഷി പിടിയിലായതോടെ ജോയ്സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് അന്വേഷണത്തില്‍ നിര്‍ണായകമായി. കേസുമായി ബന്ധപ്പെട്ട് രാഹുലും ജോഷിയും ഉള്‍പ്പടെ ഏഴുപേര്‍ ഇപ്പോഴും റിമാന്‍ഡിലാണ്.
Discussion about this post