Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

മനുഷ്യരുടെ മാംസാഹാര രീതിയും ഹരിതഗൃഹ വാതക ഉദ്‌വമനവും തമ്മിൽ എന്താണ് ബന്ധം ? ഓക്സ്ഫോർഡ് സർവകലാശാലയുടെ പുതിയ പഠനം അമ്പരപ്പിക്കുന്നത്

by Brave India Desk
Jul 24, 2023, 09:59 pm IST
in News, Food, Special
Share on Facebook
Tweet
WhatsApp
Telegram

മനുഷ്യരുടെ ഭക്ഷണരീതി ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നുണ്ട് എന്ന് നിങ്ങൾക്കറിയാമോ ? നമ്മൾ മനുഷ്യർ കഴിക്കുന്ന മാംസാഹാരത്തിന്റെ അളവിലെ ഉയർച്ചയും താഴ്ചയും ഭൂമിയിലെ ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ അളവിലും വ്യത്യാസം ഉണ്ടാക്കുന്നു എന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഓക്സ്ഫോർഡ് സർവകലാശാലയുടെ പുതിയ പഠനം വെളിപ്പെടുത്തുന്നത് യുകെയിലെ മാത്രം ആളുകൾ കഴിക്കുന്ന മാംസത്തിന്റെ അളവ് കുറയ്ക്കുന്നത് വഴി 80 ലക്ഷം കാറുകൾ ഉണ്ടാക്കുന്ന മലിനീകരണത്തിന്റെ അത്രയും ഫലം ഇല്ലാതാക്കാൻ കഴിയും എന്നാണ്.

പുതിയ ഗവേഷണത്തിന് നേതൃത്വം നൽകിയ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ പീറ്റർ സ്‌കാർബറോയുടെ അഭിപ്രായത്തിൽ യുകെയിലെ കൂടുതൽ മാംസാഹാരം കഴിക്കുന്ന ആളുകൾ എല്ലാവരും കഴിക്കുന്ന മാംസത്തിന്റെ അളവ് കുറച്ചാൽ ഭൂമിയിൽ അത് വലിയ മാറ്റമുണ്ടാക്കുമെന്നാണ്. ലൈവ്‌സ്റ്റോക്ക് എൻവയോൺമെന്റ് ആൻഡ് പീപ്പിൾ പദ്ധതിയുടെ ഭാഗമായ പ്രൊഫ. സ്കാർബറോ ഗവേഷണത്തിന്റെ ഭാഗമായി 55,000 ആളുകളിലാണ് സർവേ നടത്തിയത്. ഇവരിൽ ഒരു വിഭാഗം മാംസാഹാരം കൂടുതലായി കഴിക്കുന്നവരും മറ്റൊരു വിഭാഗം പരിമിതമായ അളവിൽ മാത്രം മാംസാഹാരം കഴിക്കുന്നവരും ആയിരുന്നു.

Stories you may like

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

മാംസഹാരം പൂർണമായും ഒഴിവാക്കണമെന്നല്ല പകരം അതിന്റെ അളവ് പരിമിതപ്പെടുത്തണമെന്നാണ് പ്രൊഫ. സ്കാർബറോ പറയുന്നത്. കുറവ് മാംസം കഴിക്കുന്നവരെ അപേക്ഷിച്ച് കൂടുതൽ അളവിൽ മാംസം കഴിക്കുന്നവർ വലിയ രീതിയിലുള്ള കാർബൺ പുറന്തള്ളലിന് കാരണമാകുന്നുണ്ട്. കൂടാതെ മാംസാഹാരം ഉല്പാദിപ്പിക്കുന്നതിന് സസ്യാഹാരം ഉല്പാദിപ്പിക്കുന്നതിനേക്കാൾ വലിയ അളവിൽ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നുണ്ട്. ഭൂവിനിയോഗം, ജലവിനിയോഗം, ജലമലിനീകരണം, ആവാസ വ്യവസ്ഥയുടെ നഷ്ടം എന്നിങ്ങനെയുള്ള നിരവധി പ്രത്യാഘാതങ്ങൾ മാംസ ഉത്പാദനവുമായി ബന്ധപ്പെട്ട് ഭൂമിക്ക് ഉണ്ടാകുന്നുണ്ട് എന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തൽ.

മാംസാഹാരം കൂടുതലായി കഴിക്കുന്നവർ പ്രതിദിനം ഉല്പാദിപ്പിക്കുന്ന ഹരിതഗൃഹ വാതകങ്ങൾ 10.2 കിലോഗ്രാം വരെയാണ്. പരിമിതമായ അളവിൽ മാത്രം മാംസം കഴിക്കുന്ന ആളുകൾ 5.3 കിലോഗ്രാം ഹരിതഗൃഹ വാതകങ്ങളാണ് ദിവസവും പുറന്തള്ളുന്നത്. സസ്യാഹാരികൾ ആണെങ്കിൽ ദിനംപ്രതി 2.4 കിലോഗ്രാം ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നു എന്നുമാണ് കണക്ക്.

ഉയർന്നുവരുന്ന മാംസ ഉപഭോഗം ഭൂമിയെയും അന്തരീക്ഷത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് മുൻപും പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 2021-ൽ നേച്ചർ ഫുഡിൽ പ്രസിദ്ധീകരിച്ച ഒരു പ്രത്യേക പഠനം പറയുന്നത് ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ മൂന്നിലൊന്നിന് കാരണം ഭക്ഷ്യ ഉൽപ്പാദനമാണെന്നാണ് . കൂടാതെ യുകെയുടെ കാർബൺ നെറ്റ് സീറോ ടാർഗെറ്റ് നേടുന്നതിന് 2032 ഓടെ മാംസ ഉപഭോഗം 30% കുറയ്ക്കണമെന്ന് ഡിപ്പാർട്ട്‌മെന്റ് ഫോർ ദി എൻവയോൺമെന്റ് ഫുഡ് ആൻഡ് റൂറൽ അഫയേഴ്‌സിന്റെ ഒരു സ്വതന്ത്ര അവലോകനവും മുൻപ് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഓക്സ്ഫോർഡ് സർവകലാശാലയുടെ ഗവേഷണ ഫലവും ഇതേ അഭിപ്രായം തന്നെയാണ് ആവർത്തിക്കുന്നത്.

Tags:
Share1
Tweet
Send
Share

Latest stories from this section

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

‘ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും’; ബംഗ്ലാദേശിന്റെ നീക്കത്തിന് മുന്നറിയിപ്പുമായി ഇന്ത്യ!

Latest News

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

തായിഫ് വ്യോമസേനാ താവളത്തിന് നേരെ ഹുതി ആക്രമണം ; ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് ഗുരുതര കേടുപാടുകൾ

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

യുക്രെയ്ൻ വിഷയത്തിൽ ഇടപെടാൻ സൗദി; യോഗത്തിൽ ഇന്ത്യയ്ക്ക് ക്ഷണം

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം അടുത്ത മാസം മുതൽ നിർത്തിവെക്കുമെന്ന് സൗദി അറേബ്യ ; കടുത്ത എണ്ണപ്രതിസന്ധിക്ക് സാധ്യത

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

300 കി.മീ അകലെ നിന്ന് തൊടുത്ത കൃത്യത; ‘ഓപ്പറേഷൻ സിന്ദൂർ’ കഴിഞ്ഞ് 16 മാസം, തകർത്ത റൺവേ നന്നാക്കാനാകാതെ പാകിസ്താൻ!

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ബംഗാളിൽ നാടകീയ നീക്കങ്ങൾ : മമത പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

ഒമ്പതു മാസത്തിനിടെ ആയിരം സൈനികർ കൊല്ലപ്പെട്ടു; പാകിസ്താനിൽ സൈന്യത്തിന് നേരെ കനത്ത പ്രഹരം, രക്തച്ചൊരിച്ചിൽ രൂക്ഷം!

 അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!

‘ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും’; ബംഗ്ലാദേശിന്റെ നീക്കത്തിന് മുന്നറിയിപ്പുമായി ഇന്ത്യ!

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies