തിരുവനന്തപുരം: നായയെ കഴുത്തിലെ ചങ്ങലയിൽ കല്ലു കെട്ടി കുളത്തിൽ തള്ളി. വിളപ്പിൽശാല മേലെകുളത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നായയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
ഇതുവഴി പോയ നാട്ടുകാരായിരുന്നു നായയെ ആദ്യം കണ്ടത്. തുടർന്ന് നായയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. നായ എന്തിലോ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. എന്നാൽ ഫയർഫോഴ്സെത്തി നായയെ രക്ഷപ്പെടുത്തിയപ്പോഴാണ് കഴുത്തിലെ ചങ്ങലയിൽ കല്ലുക്കെട്ടിയിരുന്നതായി വ്യക്തമായത്. പുറത്തെടുത്തപ്പോൾ നായ അവശനിലയിലായിരുന്നു. നായയുടെ ശരീരത്തിൽ നിരവധി മുറിവേറ്റ പാടുകളും കണ്ടെത്തി.
ആരാണ് നായയോട് ക്രൂരത ചെയ്തതെന്നോ എന്തിനാണ് ചെയ്തതെന്നോ വ്യക്തമല്ല. നായയെ ഇപ്പോൾ വിളപ്പിൽശാല ചന്തയ്ക്ക് സമീപം പാർപ്പിച്ചിരിക്കുകയാണ്.
Discussion about this post