തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിന് കേസ്. കെപിസിസി സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
കന്റോമെൻറ് പോലീസാണ് സ്വമേധയാ കേസെടുത്തത്. കേരളാ പോലീസ് ആക്ട് പ്രകാരമാണ് കേസ്. 118 E KPA ആക്ട് പ്രകാരം (പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയിൽ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യൽ) ആണ് കേസെടുത്തിരിക്കുന്നത്.
അയ്യൻകാളി ഹാളിൽ ഇന്നലെയാണ് കെപിസിസിയുടെ അനുസ്മരണ പരിപാടി നടന്നത്. പ്രസംഗിക്കുന്നതിനിടെ സെക്കൻഡുകളിലേക്ക് മൈക്ക് പ്രവർത്തന രഹിതമാകുകയായിരുന്നു. സാങ്കേതിക തകരാറെന്നാണ് കണ്ടെത്തൽ.
അതേസമയം ചടങ്ങിനിടെ പിണറായി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഉയർന്ന മുദ്രാവാക്യം വിളിയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയതിനെ കെ സുധാകരൻ വിമർശിച്ചതുമാണിപ്പോൾ ചർച്ചയായിരിക്കുന്നത്.
Discussion about this post