ഇംഫാൽ: മണിപ്പൂരിൽ നടക്കുന്നത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷമാണെന്നും ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള പോരല്ലെന്നും കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. സംഘർഷത്തിന് മതപരമായ മുഖം നൽകരുതെന്നും മലയാളി സമൂഹം ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുകയും രാജ്യതാത്പര്യം കണക്കിലെടുത്ത് കലാപബാധിതരുടെ കണ്ണീരൊപ്പാൻ ശ്രമിക്കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മണിപ്പൂരിൽ നടക്കുന്നത് രണ്ട് ഗോത്രവർഗ്ഗങ്ങൾക്കിടയിൽ വളരെക്കാലമായി നിലനിൽക്കുന്ന ശത്രുതയിൽനിന്നും ഉടലെടുത്ത ഹീനമായ കലാപമാണെന്നും അതിൽ ക്രിസ്ത്യൻ -ഹിന്ദു ദേവാലയങ്ങൾ നശിപ്പിക്കപ്പെടുകയും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുകയും ചെയ്ത ആസുരികതയാണ് അരങ്ങ് തകർത്തതെന്നും സമാധാനം സ്ഥാപിക്കാൻ എല്ലാവരും സഹകരിക്കണമെന്നും കർദ്ദിനാൾ ഓസ്വാൾ ഗ്രേഷ്യസ് അഭ്യർത്ഥിച്ചു.
സ്ഥിതി കൂടുതൽ വഷളാക്കുന്ന ഒന്നും നമ്മൾ ഇപ്പോൾ ചെയ്യരുത്, ഐക്യവും സമാധാനവും കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ തുടരണം. ക്ഷേത്രങ്ങളും പള്ളികളും തകർക്കപ്പെട്ടു. പുനർനിർമ്മിക്കാൻ നമ്മൾ അവരെ സഹായിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.











Discussion about this post