
ഹൈദരാബാദ്: ഡിസംബര്‍ 10ന് ഓസ്മാനിയ സര്‍വകലാശാലയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബീഫ് ഫെസ്റ്റിന് പിന്തുണയുമായി കൂട്ടയോട്ടം സംഘടിപ്പിക്കാനൊരുങ്ങിയ 30 വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. സര്‍വകലാശാലയിലെ തന്നെ എതിര് പാര്ട്ടിക്കാര് ബദല്‍ പന്നി ഫെസ്റ്റും പശു ആരാധനയും സംഘടിപ്പിക്കാന്‍ തീരുമാനിച്ചത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. എന്ത് വില കൊടുത്തും ബീഫ് ഫെസ്റ്റ് തടയുമെന്ന് ബി.ജെ.പി എം.എല്‍.എ ടി.രാജസിംഗ് ലോധ പറഞ്ഞിരുന്നു.
കൂട്ടയോട്ടത്തിനൊരുങ്ങിയ 30 വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചെന്ന് സര്‍വകലാശാല പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ അശോക് റെഡ്ഡി അറിയിച്ചു. ഇത്തരം ഫുഡ് ഫെസ്റ്റുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്. പരിപാടി തീരുമാനിച്ചിരിക്കുന്ന വ്യാഴാഴ്ച കാമ്പസിലെ ക്രമസമാധാനം തകരാതിരിക്കാന്‍ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
‘ഞങ്ങളെ അറസ്റ്റ് ചെയ്യൂ. എന്നാലും ഞങ്ങള്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുക തന്നെ ചെയ്യും. അന്നേദിവസം ഒരു കഷ്ണം ബീഫെങ്കിലും കഴിക്കുമെന്നതില്‍ മാറ്റമില്ല’ സര്‍വകലാശാലയിലെ ദളിത് ബഹുജന്‍ കള്‍ച്ചറല്‍ സ്റ്റുഡന്റ്സ് അസോസിയേഷന് പ്രസിഡന്റായ ഗവേഷക വിദ്യാര്‍ത്ഥി ശരത് നളിഗന്ധി അറിയിച്ചു.
Discussion about this post