കുമളി: മുല്ലപ്പെരിയാറില്‍ വീണ്ടും ഷട്ടറുകള്‍ തുറന്നു. മൂന്ന് സ്പില്‍വെ ഷട്ടറുകളാണ് തുറന്നത്. പെരിയാറിലൂടെ 600 ഘനയടി വെള്ളം ഒഴുകിയെത്തും.
പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ 59 ശതമാനം വെള്ളമാണുള്ളത്. 2364.52 അടി. ഇവിടെ ഉല്പാദനം തീരെ കുറച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച 2.42 ദശലക്ഷം യൂണിറ്റ് വൈദ്യുതിയേ ഉല്പാദിപ്പിച്ചുള്ളൂ. വേനല്‍ക്കാലത്തേക്ക് കൂടുതല്‍ സംഭരിക്കേണ്ടതിനാലാണിത്. കൂടുതല്‍വെള്ളം എത്തിയാല്‍ ഉല്പാദനംകൂട്ടി വെള്ളം കുറയ്ക്കുമോയെന്ന് വ്യക്തമല്ല.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകള്‍ മാറിത്തുടങ്ങിയിട്ടുണ്ട്. ക്യാമ്പുകളിലേക്ക് മാറാന്‍ ആളുകള്‍ വിസമ്മതിച്ചിരുന്നു. അതേ സമയം മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് കേരളത്തിലെ അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തും. .ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നായിരിക്കും കേരളത്തിന്റെ ആവശ്യം. മുല്ലപ്പെരിയാര്‍ ജലനിരപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ജലവിഭവ സെക്രട്ടറി ഇന്ന് കേന്ദ്രമന്ത്രി ഉമാഭാരതിക്ക് കൈമാറും. തുടര്‍ന്ന് കേരളത്തിലെ എംപിമാരുമായി ഉമാഭാരതി കൂടിക്കാഴ്ച നടത്തും.
Discussion about this post