തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. തമിഴ്‌നാട് കരാര്‍ ലംഘിക്കുന്നുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. ഷട്ടറുകള്‍ തുറന്ന് മുന്നറിയിപ്പ് നല്‍കാതെയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്പില്‍വേയിലൂടെ പെരിയാറിലേക്ക് വെള്ളെ ഒഴുക്കിവിടേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ അടിയന്തരനടപടി സ്വീകരിക്കുന്നതിനായി കേരളത്തെ പന്ത്രണ്ട് മണിക്കൂര്‍ മുമ്പേ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം പാലിക്കാതെയാണ് തമിഴ്‌നാട് തിങ്കളാഴ്ച രാത്രി എട്ട് ഷട്ടറുകള്‍ തുറന്നത്.
ഈ സാഹചര്യം കേന്ദ്രത്തേയും അറിയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശരിയായി പ്രവര്‍ത്തിച്ചില്ലെന്നും മന്ത്രി പി.ജെ ജോസഫ് പറഞ്ഞു. മേല്‍നോട്ട സമിതിയുടെ വീഴ്ചകള്‍ കേന്ദ്രത്തെ ധരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. വിഷയത്തില്‍ സര്‍ക്കാറിന്റെ നിസ്സംഗത ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇ.എസ് ബിജിമോള്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
Discussion about this post