ചണ്ഡീഗഡ് : ഹരിയാനയിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമണം നടത്തി മതതീവ്രവാദികൾ. മേവാത്ത് പ്രദേശത്താണ് സംഭവം. രണ്ട് വിഭാഗക്കാർ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിൽ വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്ക് നേരെയാണ് ഇസ്ലാമിസ്റ്റുകൾ ആക്രമണം നടത്തിയത്.
പ്രദേശത്തെ യുവാക്കൾ ബജ്‌റംഗ് ദൾ നടത്തുന്ന ശോഭയാത്രയിൽ പങ്കെടുക്കാൻ ആളുകളോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവുമായി എത്തിയപ്പോൾ തന്നെ ഇസ്ലാമിസ്റ്റുകൾ ഭീഷണി മുഴക്കിയിരുന്നു. പോലീസിന്റെ അനുമതി ലഭിച്ചതിന് ശേഷമാണ് വിശ്വഹിന്ദു പരിഷത്ത് മേവാത്തിൽ യാത്ര നടത്തിയത്. എന്നാൽ, യാത്ര നന്ദ് ഗ്രാമത്തിലെത്തിയപ്പോൾ മറ്റ് സമുദായത്തിൽപ്പെട്ടവർ യാത്രയ്ക്ക് നേരെ കല്ലെറിയാൻ തുടങ്ങി. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
വിഎച്ച്പി പ്രവർത്തകരുടടെ വാഹനങ്ങൾ കല്ലെറിഞ്ഞ് തകർത്തു. ആളുകൾ ആയുധങ്ങളുമായി നിൽക്കുന്നതും വാഹനങ്ങൾക്ക് തീവെയ്ക്കുന്നതും വീഡിയോയിൽ കാണാം.
പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ഈ സാഹചര്യത്തിൽ
സമീപ ജില്ലകളിൽ നിന്നുള്ള പോലീസ് സംഘങ്ങളെ മേവാത്തിൽ വിന്യസിക്കാനാണ് തീരുമാനം. റോഡുകൾ ബ്ലോക്ക് ചെയ്ത സ്ഥലങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെ വിമാനത്തിൽ ഇറക്കും. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് ജനങ്ങളോട് അഭ്യർത്ഥിച്ചു. അതിനിടെ, നൂഹ് ജില്ലയിൽ ഓഗസ്റ്റ് 2 വരെ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവച്ചു.
Discussion about this post