കണ്ണൂർ : ഐസ്ക്രീം വാങ്ങിത്തരാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി എട്ടുവയസുകാരിയെ പീഡിപ്പിച്ച വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പിണറായിയിലാണ് സംഭവം. വാളാങ്കിച്ചാലിലെ പലചരക്ക് വ്യാപാരി ഉമ്പായിയെ ആണ് പിണറായി പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കടയിൽ ഐസ് വാങ്ങാൻ എത്തിയ പെൺകുട്ടിയെ ആണ് ഉമ്പായി പീഡനത്തിനിരയാക്കിയത്. പെൺകുട്ടി ഐസ് ചോദിച്ച് എത്തിയപ്പോൾ കടയിൽ ഐസ് ഇരിപ്പില്ലെന്നും വീട്ടിലുണ്ട് എടുത്തു തരാം എന്നും പറഞ്ഞ് ഇയാൾ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിൽ വച്ചാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത്.
പീഡനത്തിനിരയായ കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പിന്നീട് പെൺകുട്ടിയുടെ മൊഴിയെടുത്തു. തുടർന്ന് തിങ്കളാഴ്ച്ച രാവിലെ പത്തുമണിയോടെ
എസ്ഐ ബാവിഷന്റെ നേതൃത്വത്തില്‍
പ്രതിയായ ഉമ്പായിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തലശേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ഉമ്പായിയെ റിമാന്‍ഡ് ചെയ്തു.








