ന്യൂഡല്‍ഹി : ഹരിയാനയിലെ ന്യൂഹില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ശോഭായാത്രയ്ക്ക് നേരേയുണ്ടായ ആക്രമണം യാദൃശ്ചികമല്ലെന്നും അതിന്റെ പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നും വിശ്വഹിന്ദു ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന് ആരോപിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഭക്തരെ ക്രൂരമായി ആക്രമിക്കുകയും അവര്‍ അഭയം പ്രാപിച്ച ക്ഷേത്രങ്ങളും പോലീസ് എയ്ഡ് പോസ്റ്റുകള്‍ തകര്‍ക്കുകയും ചെയ്തു. മുസ്ലിം ഭൂരിപക്ഷ മേഖലയായ ന്യൂഹ് മിനി പാക്കിസ്ഥാനായി മാറുകയാണെന്നും എന്നാല്‍ അവിടം ഒരിക്കലും ഹിന്ദുക്കളുടെ ശ്മശാനമായി മാറ്റാന്‍ അനുവദിക്കില്ലെന്നും ജെയിന് വ്യക്തമാക്കി. കലാപത്തില്‍ പ്രതിഷേധിച്ച് വി എച്ച് പി നാളെ രാജ്യ വ്യാപകമായി ജില്ല കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“അതേസമയം ഹൈന്ദവ സമൂഹത്തിന് നേരേ ഇത്രയും ആക്രമണങ്ങള്‍ ഉണ്ടായിട്ടും കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും ഇതുവരെയും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. വോട്ടു ബാങ്കിനായി രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ രാജ്യ വിരുദ്ധ ശക്തികള്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്”, ജയിന് ആരോപിക്കുന്നു.
ന്യൂഹില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് ഭീകരാക്രമണമാണ്. അതിനാല്‍ തന്നെ അന്വേഷണം എന്‍ ഐ എയ്ക്ക് വിടുകയും പ്രദേശത്ത് കേന്ദ്ര സേനയെ വിന്യസിക്കുകയും വേണം. കൂടാതെ കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഒരു കോടി രൂപയും പരിക്കേറ്റവര്‍ക്ക് 20 ലക്ഷം രൂപയും നല്‍കണമെന്നും വി എച്ച് പി ആവശ്യപ്പെട്ടു.
Discussion about this post