ന്യൂഡൽഹി : ഹരിയാനയിലെ മേവാത്തിൽ നടന്ന സംഘർഷത്തിന് പിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. കോൺഗ്രസ് എംഎൽഎ മാമ്മൻ ഖാനും ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിൽ എന്ന റാഡിക്കൽ സംഘടനയ്ക്കും സംഘർഷത്തിൽ നിർണായക പങ്കുണ്ടെന്നാണ് അമിത് മാളവ്യ വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനവേളയിൽ പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചത് ഈ സംഘനടനയാണ്.
The Islamist violence in Mewat has a strong Congress connection. It has echoes of Congress MLA Mamman Khan’s speech in the Assembly and a post by the Indian American Muslim Council, the radical organisation, members of which hosted Rahul Gandhi during his recent US visit.
Thread. https://t.co/GWYa48MLGq— Amit Malviya (मोदी का परिवार) (@amitmalviya) August 2, 2023
ഫിറോസ്പൂർ ജിർക്ക നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മാമ്മൻ ഖാൻ. നൂഹിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഈ കോൺഗ്രസ് നേതാവിന്റെ പേര് പൊങ്ങിവരുന്നുണ്ട്. സംഘർഷത്തിൽ മാമ്മൻ ഖാൻ കലാപകാരികളെ പിന്തുണച്ചുവെന്നാണ് ബജ്റംഗ് ദൾ പ്രവർത്തകനായ മോനു മനേസർ ആരോപിക്കുന്നത്. മാമ്മൻ ഖാനും മറ്റ് എംഎൽഎമാരും കലാപകാരികളെ ആക്രമണം നടത്താൻ പ്രോത്സാഹിപ്പിച്ചെന്ന് മോനു മനേസർ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ, ഹരിയാന അസംബ്ലിയിൽ മോനു മനേസറിനെതിരെ മാമ്മൻ ഖാൻ സംസാരിച്ചിരുന്നു,. മോനു മനേസറിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മാമ്മൻ ഖാൻ ഒരു തവണ കൂടി മേവാത്ത് സന്ദർശിക്കാൻ മോനുവിനെ വെല്ലുവിളിച്ചിരുന്നു. മേവാത്തിൽ മോനു നാശം വിതച്ചുവെന്നാണ് മാമ്മൻ ഖാൻ ആരോപിച്ചത്.
തീവ്രവാദ സംഘടനകളായ സിമിയുമായും പാക് ജമാഅത്ത ഇസ്ലാമിയുമായും ബന്ധമുള്ള ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിൽ ജൂലൈ 27-ന് മോനു മനേസറിനെ ലക്ഷ്യമിട്ട് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഹിന്ദിയിലാണ് പ്രകോപനപരമായ പോസ്റ്റ് പങ്കുവെച്ചത്.
മോനു ഗുണ്ടയാണെന്നും കൊലയാളിയാണെന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഇയാൾക്കെതിരെ നടപടിയെടുക്കാൻ ആർക്കും ധൈര്യമില്ലെന്നും പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഹരിയാനയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
അതേസമയം ജൂലൈ 31 ന് നടന്ന വിഎച്ച്പി റാലിയിൽ താൻ പങ്കെടുത്തിട്ടില്ലെന്ന് മോനു വ്യക്തമാക്കി. നൂഹിൽ നടന്ന ആക്രമണത്തിനും തനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന കുപ്രചാരണത്തിനും പിന്നിൽ മാമ്മൻ ഖാൻ ആണെന്നും മോനു ആരോപിച്ചു.
Discussion about this post