ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു. രജൗരി ജില്ലയിലെ ബരിയാമയിലാണ് സംഭവം. ഇന്ത്യൻ ആർമി പാരാ കമാൻഡോസും ഏറ്റുമുട്ടലിൽ പങ്കെടുത്തു.
പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിൽ പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.
ശനിയാഴ്ചയും രജൗരിയിലെ ഖവാസിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. തുടർന്ന് ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചതായി ജമ്മു എഡിജിപി മുകേഷ് സിംഗ് പറഞ്ഞു.
Discussion about this post