Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

400 കിലോ ഭാരം; കൈകൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പൂട്ട്; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് സമർപ്പിക്കാൻ അലിഗഢ് സ്വദേശിയുടെ അത്ഭുത നിർമ്മിതി

ഭഗവാന് മനസ് നിറഞ്ഞ് നേർച്ച സമർപ്പിക്കുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തിയാണ് പുണ്യമെന്ന് ശിൽപ്പി

by Brave India Desk
Aug 6, 2023, 12:59 pm IST
in India
Share on FacebookTweetWhatsAppTelegram

അലിഗഢ്: 2024 ജനുവരി മാസം ഭക്തജനങ്ങൾക്കായി തുറന്ന് നൽകാനിരിക്കുന്ന അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലേക്ക് സമർപ്പിക്കാൻ കൈകൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പൂട്ടുമായി അലിഗഢ് സ്വദേശിയായ ശിൽപ്പി. 400 കിലോ ഗ്രാം ഭാരമുള്ള പൂട്ടാണ് ഇദ്ദേഹം രാമക്ഷേത്രത്തിൽ സമർപ്പിക്കാൻ വേണ്ടി നിർമ്മിച്ചിരിക്കുന്നത്.

മാസങ്ങളുടെ ശ്രമഫലമായാണ് താൻ ഈ പൂട്ട് നിർമ്മിച്ചിരിക്കുന്നതെന്ന് ശ്രീരാമന്റെ തികഞ്ഞ ഭക്തനായ സത്യപ്രകാശ് ശർമ്മ വ്യക്തമാക്കുന്നു. ഇത്തരത്തിൽ പല തരത്തിലുള്ള നേർച്ചകളാണ് ക്ഷേത്രത്തിലേക്ക് ഇപ്പോഴേ സമർപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. പൂട്ട് ക്ഷേത്രത്തിൽ എവിടെ ഉപയോഗിക്കാൻ സാധിക്കുമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.

Stories you may like

വ്യാജ രേഖ ചമയ്ക്കലും രാജ്യവ്യാപക ശൃംഖലയും; അനധികൃത കുടിയേറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടും:അമിത് ഷായുടെ നിർണ്ണായക യോഗം!

മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു ; രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ

പരമ്പരാഗതമായി പൂട്ടുകൾ നിർമ്മിച്ച് വിൽപ്പന നടത്തുന്നവരാണ് തങ്ങളെന്ന് സത്യപ്രകാശ് ശർമ്മ പറഞ്ഞു. യന്ത്രസഹായമില്ലാതെ കൈകൊണ്ടാണ് തങ്ങൾ പൂട്ടുകൾ നിർമ്മിക്കുന്നത്. കഴിഞ്ഞ 45 വർഷങ്ങളായി താൻ ഈ മേഖലയിൽ പണിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

10 അടി ഉയരവും 4.5 അടി വീതിയും 9.5 ഇഞ്ച് കനവുമാണ് പൂട്ടിനുള്ളത്. നാലടി നീളമാണ് ഇതിന്റെ താക്കോലുകൾക്ക് ഉള്ളത്. ശ്രീരാമ ക്ഷേത്രം മനസ്സിൽ കണ്ടാണ് താൻ ഇത് നിർമ്മിച്ചതെന്നും ശർമ്മ പറയുന്നു.

കുറച്ച് നാളുകൾക്ക് മുൻപ് നടന്ന അലിഗഢ് വാർഷിക പ്രദർശന മേളയിൽ പൂട്ട് പ്രദർശിപ്പിച്ചിരുന്നു. അതിന് ശേഷം പൂട്ടിൽ ചില മിനുക്കു പണികളൊക്കെ ചെയ്തിട്ടുണ്ട്. അങ്ങേയറ്റം സമർപ്പണത്തോടെയാണ് താൻ ഈ പൂട്ട് നിർമ്മിച്ചതെന്നും ഭാര്യ രുക്മിണിയുടെ സഹായവും ഇതിന് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം 6 അടി പൊക്കവും 3 അടി വീതിയുമുള്ള പൂട്ട് നിർമ്മിക്കാനായിരുന്നു തിരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് കുറച്ചു കൂടി വലിയ പൂട്ട് നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. സത്യപ്രകാശ് ശർമ്മയുടെ ഭാര്യ രുക്മിണി പറഞ്ഞു.

രണ്ട് ലക്ഷം രൂപയാണ് പൂട്ടിന്റെ നിർമ്മാണ ചിലവ്. എന്നാൽ അതിലൊന്നും കാര്യമില്ല. ഭഗവാന് മനസ് നിറഞ്ഞ് നേർച്ച സമർപ്പിക്കുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തിയാണ് പുണ്യമെന്ന് ദമ്പതികൾ പറയുന്നു.

അതേസമയം, 2024 ജനുവരി 21, 22, 23 തീയതികളിലായി അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്നാണ് കരുതപ്പെടുന്നത്.

Tags: ayodhyaofferingRam MandirGiant Lock
Share16TweetSendShare

Latest stories from this section

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

അസമിൽ പ്രളയ തരംഗം ; വെള്ളപ്പൊക്കത്തിൽ മുങ്ങി 6 ജില്ലകൾ ; 22,000-ത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു ; തടസ്സപ്പെട്ട് ട്രെയിൻ ഗതാഗതം

അസമിൽ പ്രളയ തരംഗം ; വെള്ളപ്പൊക്കത്തിൽ മുങ്ങി 6 ജില്ലകൾ ; 22,000-ത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു ; തടസ്സപ്പെട്ട് ട്രെയിൻ ഗതാഗതം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

Discussion about this post

Latest News

amith sha

വ്യാജ രേഖ ചമയ്ക്കലും രാജ്യവ്യാപക ശൃംഖലയും; അനധികൃത കുടിയേറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടും:അമിത് ഷായുടെ നിർണ്ണായക യോഗം!

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

30 പന്തിൽ 30 റൺസ്, കൈവിട്ട കളി പിടിച്ചെടുത്ത് ഇന്ത്യ; ബുമ്രയുടെ ‘മാസ്റ്റർക്ലാസ്’; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിന് രണ്ട് വയസ്സ്

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളിൽ ചെകുത്താന്റെ സ്വഭാവം, ഒന്നാന്തരം തട്ടിപ്പുകാരൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ  എം.എം. മണി

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു ; രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ

മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു ; രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ

അഭിഷേകും സഞ്ജുവും ശ്രേയസും വിദേശത്ത് പരീക്ഷിക്കപ്പെടും; ഇന്ത്യയ്ക്ക് ഇനി രക്ഷ ശുഭ്മൻ ഗിൽ; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

അഭിഷേകും സഞ്ജുവും ശ്രേയസും വിദേശത്ത് പരീക്ഷിക്കപ്പെടും; ഇന്ത്യയ്ക്ക് ഇനി രക്ഷ ശുഭ്മൻ ഗിൽ; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies