ന്യൂഡൽഹി: പുതുപ്പള്ളി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അടുത്ത മാസം അഞ്ചാം തിയതിയാണ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നായിരുന്നു പുതുപ്പള്ളി മണ്ഡലത്തിൽ ഒഴിവ് വന്നത്.
ഉച്ചയോടെയായിരുന്നു തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. സെപ്തംബർ എട്ടിന് വോട്ടെണ്ണും. ഈ മാസം 10 ന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റചട്ടം നിലവിൽ വന്നു.
ആറ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തിയതികൾ ആണ് പ്രഖ്യാപിച്ചത്. കേരളത്തിലെ പുതുപ്പള്ളി മണ്ഡലത്തിന് പുറമേ ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, ത്രിപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് സെപ്തംബർ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കുക. ഓഗസ്റ്റ് 17 നാണ് സ്ഥാനാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന തിയതി. ഓഗസ്റ്റ് 21 നുള്ളിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാം.
Discussion about this post