ജോധ്പൂര്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐ ചാരന്മാരെന്ന് സംശയം തോന്നിയ രണ്ട് പേരെ രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്ന് സി.ഐ.ഡി അറസ്റ്റ് ചെയ്തു. ഇമാമദുദ്ദീന്, ദിന ഗംന, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ ടാഡാ കോടതി ഇവരെ പ്രതി ചേര്‍ത്തിരുന്നു.
കുറെ നാളുകളായി ഇന്ത്യന്‍ സൈന്യം ഇരുവരെയും നിരീക്ഷിച്ചു വരികയായിരുന്നു. അതേ സമയം ഇന്നലെ മുംബൈയില്‍ നിന്ന് ഐ.എസ്.ഐ ചാരനെ അറസ്റ്റ് ചെയ്തിരുന്നു.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന രേഖകള്‍ ഏജന്റ് മുഖേന ഐ.എസ്.ഐയ്ക്ക് കൈമാറിയതിന് അതിര്‍ത്തി രക്ഷാ സേനയിലെ ജവാനെ ഉള്‍പ്പെടെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post