അസം : മദ്യനിർമാണശാലയിലെ ടാങ്ക് വൃത്തിയാക്കാനുള്ള ശ്രമത്തിനിടയിൽ നാലു പേർ മരിച്ചു. അസമിലെ ടിൻസുകിയ ജില്ലയിലാണ് സംഭവം. മദ്യനിർമ്മാണ യൂണിറ്റിന്റെ ഉടമയായ 70 വയസ്സുകാരനും ഇയാളുടെ മകനും ഉൾപ്പെടെയാണ് മരിച്ചത്.
അനധികൃതമായി മദ്യം നിർമിക്കുന്ന സ്ഥലമാണിതെന്ന് പറയുന്നു. ഇത്തരത്തിൽ അനധികൃത മദ്യം ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് നാലുപേർ മരിച്ചത്. ഹാനികരമായ വാതകം ശ്വസിച്ചത് മൂലം ശ്വാസംമുട്ടിയാണ് ഇവർ മരിച്ചതെന്നാണ് കരുതുന്നതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ യഥാർത്ഥ കാരണം വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.
തലാപ്പ് പോലീസ് സ്‌റ്റേഷനു കീഴിലുള്ള ടിപ്പുക്കിൽ ആണ് ദുരന്തം ഉണ്ടായത്. അധികൃത മദ്യശാലയുടെ ഉടമ രാംപ്രസാദ് റായ്, 40 വയസ്സുള്ള മകൻ പട്ഗിരി, രണ്ട് തൊഴിലാളികൾ – ജഗദീഷ് ഗ്വാല (40), പുക്ല കിസാൻ (38) എന്നിവരാണ് മരിച്ചത്.








