റിയാദ്: സൗദിയിൽ വിവാഹമോചനം നേടുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവ്. 2022 ൽ 350,000 സ്ത്രീകളാണ് സൗദിയിൽ വിവാഹമോചനം നേടിയത്. അടുത്തിടെ പുറത്തുവിട്ട ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ സൗദി വിമൻസ് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 30- 34 വയസിന് ഇടയിലുള്ള സ്ത്രീകളാണ് വിവാഹമോചനം നേടിയവരിൽ കൂടുതൽ. 54,00 പേരാണ് ഈ പ്രായത്തിൽ വിവാഹമോചനം നേടിയത്.
സൗദിയിൽ സ്ത്രീകൾ തൊഴിൽ മേഖലയിൽ വളർച്ചയുടെ പാതയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 2022 ന്റെ അവസാന പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമാണ്. സ്ത്രീകളുടെ സാമ്പത്തിക രംഗത്തെ സംഭാവനകളും ഉയരുകയാണ്. 2021 അവസാനം 27.6 ശതമാനമായിരുന്നത് 2022 അവാസന പാദത്തിലെത്തുമ്പോൾ 30.4 ശതമാനമായി ഉയർന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും സൗദി സ്ത്രീകൾ ശ്രദ്ധ ചെലുത്തുന്നത് വർദ്ധിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.
Discussion about this post