തിരുവനന്തപുരം : സഭാ തർക്കത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണത്തിനെതിരെ ഓർത്തഡോക്സ് ബിഷപ്പ് രംഗത്ത്. സുപ്രീംകോടതി വിധിയും ഒരു മിത്ത് ആണെന്ന് പറയല്ലേ മാഷേ എന്നായിരുന്നു ഓർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മാര്‍ സേവേറിയോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
പള്ളി തർക്കത്തിൽ പക്ഷം പിടിക്കാൻ ഇല്ലെന്ന് നേരത്തെ എംപി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഓർത്തഡോക്സ് ബിഷപ്പ് വിമർശനവുമായി എത്തിയത്. സഭാ തർക്കത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുക പ്രായോഗികമല്ല എന്നാണ് എംവി ഗോവിന്ദൻ വ്യക്തമാക്കിയത്. വിധി നടപ്പാക്കാൻ സാങ്കേതിക തടസ്സമുണ്ടെന്നും എംവി ഗോവിന്ദൻ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇടുക്കി ഭദ്രാസനാധിപൻ പ്രതികരിച്ചത്.
ചർച്ചകൾ നല്ലതാണ്.
സമാധാനപരമായ പര്യവസാനത്തിനും എതിരില്ല.
പക്ഷെ ,
സുപ്രീം കോടതി വിധിയും
ഒരു മിത്ത് ആണെന്ന് പറയല്ലേ മാഷേ…
✍️ – സഖറിയാ മാർ സേവേറിയോസ് – എന്നായിരുന്നു ഓർത്തഡോക്സ് ബിഷപ്പ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഇരട്ടത്താപ്പിനെതിരെ പ്രതികരിച്ചത്.
Discussion about this post