പൂനെ : മഹാരാഷ്ട്രയില്‍ നിന്നുള്ള ആദ്യ അഗ്നിവീര്‍ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് പൂനെ മിലിട്ടറി ഇന്റലിജന്‌സ് ട്രെയ്‌നിംഗ് സ്‌കൂളില്‍ നടന്നു. 44 അഗ്നിവീര്‍ സൈനികരുടെ പാസിംഗ് ഔട്ട് പരേഡാണ് ശനിയാഴ്ച നടന്നത്. 31 ആഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് ഇവര്‍ പുറത്തിറങ്ങുന്നത്.
ലെഫറ്റനന്റ് ജനറല്‍ പ്രദീപ് കുമാര്‍ ചാഹല്‍ പരേഡ് അവലോകനം നടത്തി. കൂടാതെ, തങ്ങളുടെ മക്കളെ രാജ്യ സേവനത്തിന് നല്‍കാന്‍ തീരുമാനിച്ച അഗ്നിവീര്‍ സൈനികരുടെ മാതാപിതാക്കള്‍ക്ക് അദ്ദേഹം ഗൗരവ് പാഠക് അവാര്‍ഡും സമ്മാനിച്ചു.
2022 ജൂണിലാണ് കേന്ദ്ര സര്‍ക്കാര്‍ അഗ്നിവീര്‍ പദ്ധതി പ്രഖ്യാപിക്കുന്നത്. കര നാവിക വ്യോമ സേനകളില്‍ യുവാക്കള്‍ക്ക് ഹ്രസ്വ കാലത്തേക്ക് നിയമനം നല്‍കുന്നതാണ് അഗ്നിവീര്‍ പദ്ധതി. 17 മുതല്‍ 21 വയസുവരെ ഉള്ളവര്‍ക്കാണ് ഈ പദ്ധതി വഴി സൈന്യത്തില്‍ ചേരാനാകുക. നാല് വര്‍ഷത്തേക്കാണ് ഇവര്‍ക്ക് നിയമനം. ഈ കാലഘട്ടത്തില്‍ കഴിവ് തെളിയിക്കുന്ന 25 ശതമാനം പേരെ പിന്നീട് സ്ഥിരപ്പെടുത്തും. ഇവര്‍ക്ക് 15 വര്‍ഷത്തേക്ക് സര്‍വീസില്‍ തുടരാനാകും.
Discussion about this post