നോയ്ഡ: സ്വാതന്ത്ര്യദിന ആഘോഷത്തിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള ജനങ്ങൾ ആഘോഷിക്കുന്ന ഹർ ഘർ തിരംഗയുടെ ഭാഗമായി പബ്ജി പ്രണയകഥയിലെ നായിക സീമ ഹൈദർ. നോയിഡയിൽ തന്റെ ഭർത്താവ് സച്ചിനും അഭിഭാഷകൻ എപി സിംഗിനും ഒപ്പമാണ് ആഘോഷങ്ങളിൽ പങ്കുചേരാനെത്തിയത്. ത്രിവർണ പതാകയേന്തി ജയ് ഭാരത് മാതാ കി ജയ്, ഹിന്ദുസ്ഥാൻ സിന്ദാബാദ് എന്നിങ്ങനെ മുദ്രാവാക്യങ്ങൾ വിളിക്കുന്ന സീമയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
അതേസമയം സിനിമയിൽ അഭിനയിക്കാൻ ലഭിച്ച ഓഫർ നിരസിച്ചതായി സീമയുടെ അഭിഭാഷകൻ എ.പി സിംഗ് പറഞ്ഞു. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന പാർട്ടി അംഗത്തിൽ നിന്ന് സീമ ഹൈദറിന് മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് പിന്മാറ്റം.
ഇന്ത്യൻ സിനിമാ മേഖലയിൽ പാകിസ്താൻ പൗരന്മാർക്ക് സ്ഥാനമില്ല. ഈ നിലപാടിൽ ഞങ്ങൾ ഉറച്ചു നിൽക്കുന്നു. പാകിസ്താൻകാരിയായ സീമ ഹൈദർ ഇപ്പോൾ ഇന്ത്യയിലാണ്. അവൾ ഐഎസ്‌ഐ ഏജന്റാണെന്ന് വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. നമ്മുടെ ഇൻഡസ്ട്രിയിലെ പ്രശസ്തിക്ക് വേണ്ടി, ഐഎസ്‌ഐ സീമ ഹൈദറിനെ ഒരു നടിയാക്കാൻ ശ്രമിക്കുന്നു. ഈ രാജ്യദ്രോഹികളായ നിർമ്മാതാക്കൾക്ക് നാണം തോന്നുന്നില്ലേ? ഇത് ഉടൻ അവസാനിപ്പിക്കുക, അല്ലെങ്കിൽ എംഎൻഎസിൽ നിന്നുള്ള ശക്തമായ നടപടിക്ക് തയ്യാറാകുക. എന്ന് എംഎൻഎസ് നേതാവ് അമേയ ഖോപ്കറാണ് മുന്നറിയിപ്പ് നൽകിയത്.
Discussion about this post