യുഎഇ: ഇന്ത്യ 77 ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ആദരവുമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ. ത്രിവർണ്ണം അണിഞ്ഞ് ബുർജ് ഖലീഫ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ഹർഘർ തിരംഗ ക്യാമ്പെയ്ൻ, മഹാത്മാഗാന്ധിയുടെ ഛായാച്ഛിത്രം എന്നിവരും ബുർജ് ഖലീഫയിൽ മിന്നിമറഞ്ഞു.
ഇതിന് മുൻപ് ജൂലൈ 15 ന് പ്രധാനമന്ത്രി യുഎഇ സന്ദർശനത്തിനെത്തിയപ്പോഴും ബുർജ് ഖലീഫ ത്രിവർണം അണിഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വരവിന് വേദിയൊരുക്കിയാണ് ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളാൽ പ്രകാശിതമായത്. തുടർന്ന് ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്യുന്നു’ എന്ന എന്ന സന്ദേശവും ബുർജ് ഖലീഫയിൽ പങ്കുവെച്ചിരുന്നു.
Discussion about this post