ചെന്നൈ: പ്രളയത്തെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍നിന്ന് അണുബാധയേറ്റ് ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. വടകര വില്യാപ്പള്ളി മനക്കല്‍ ഗീത (49) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ ചെന്നൈ രാജീവ്ഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
പത്തുദിവസം മുമ്പാണ് പനിയും ഛര്‍ദിയും ഇരുകാലുകളിലും കടുത്തവേദനയുമായി നടക്കാനാവാത്ത അവസ്ഥയില്‍ ഗീതയെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ വെള്ളത്തില്‍നിന്ന് അണുബാധയേറ്റാണ് അസുഖം ബാധിച്ചതെന്നു കണ്ടെത്തി.
ചെന്നൈയില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ടായ പുതുപ്പേട്ടയിലാണ് തമിഴ്‌നാട് പോലീസിലെ റിട്ട. എസ്.ഐ. രാധാകൃഷ്ണനും ഭാര്യ ഗീതയുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. മൃതദേഹം രാവിലെ നാട്ടിലേക്കു കൊണ്ടുപോയി. വടകര സ്വദേശിയാണ് രാധാകൃഷ്ണന്‍.
Discussion about this post