ശ്രീനഗർ: ജമ്മു കശ്മീരിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. രജൗരി ജില്ലയിലായിരുന്നു സംഭവം.
രാവിലെ 3.49 ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്. പ്രകമ്പനത്തോടെയായിരുന്നു ഭൂചലനം എന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഭൂചലനത്തെ തുടർന്ന് ചില വീടുകൾക്ക് നിസാര കേടുപാടുകൾ ഉണ്ട്.
രജൗരിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങൡ അധികൃതർ എത്തി പരിശോധന നടത്തി. അതേസമയം പ്രദേശവാസികൾ വലിയ പരിഭ്രാന്തിയിലാണ്.
Discussion about this post