ലണ്ടൻ : യുകെയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്നും പുരാതന നിധികൾ മോഷ്ടിക്കപ്പെട്ടു. സ്വർണ്ണവും രത്നവും അടക്കമുള്ള പുരാവസ്തുക്കൾ ആണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തിൽ കുറ്റക്കാരനായി കണ്ടെത്തിയ മ്യൂസിയം ജീവനക്കാരനെ അധികൃതർ പിരിച്ചുവിട്ടതായി അറിയിച്ചു.
ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മ്യൂസിയങ്ങളിലൊന്നാണ് ബ്രിട്ടീഷ് മ്യൂസിയം. മോഷ്ടിക്കപ്പെട്ട ഇനങ്ങളൊന്നും അടുത്തകാലത്തായി പൊതു പ്രദർശനത്തിൽ വെച്ചിരുന്നവയല്ല. അവ ഒരു സംഭരണ മുറിയിൽ അക്കാദമിക്, ഗവേഷണ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ജീവനക്കാരനെതിരെ നിയമനടപടി സ്വീകരിക്കുകയാണെന്നും സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മ്യൂസിയം അധികൃതർ അറിയിച്ചു.
ബിസി 15-ആം നൂറ്റാണ്ട് മുതൽ എ ഡി 19-ആം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലെ സ്വർണ്ണാഭരണങ്ങളും രത്നങ്ങളും സ്ഫടികങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കളാണ് കാണാതായിരിക്കുന്നതായി പറയുന്നത്. മെട്രോപൊളിറ്റൻ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ കമാൻഡ് സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ട്.
Discussion about this post