പത്തനംതിട്ട : കേരളത്തിലെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗമായ ജവാനെ കാണാനില്ല. രാജേഷ് രവീന്ദ്രൻ(38) എന്ന ജവാനെയാണ് കാണാതായത്. 38 വയസാണ് പ്രായം. പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി ഒരു മാസം മുൻപാണ് രാജേഷ് കേരളത്തിലെത്തിയത്.
തമിഴ്‌നാട്ടിൽ നിന്നും വന്ന സംഘം തിരുവല്ല മതിൽഭാഗം സത്രം ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് ചെയ്യുന്നത്. ഈ സംഘത്തിലെ ഡ്രൈവറാണ് അദ്ദേഹം.
ഇന്ന് വൈകീട്ടോടെ എൻഡിആർഎഫ് ഇൻസ്‌പെക്ടർ തിരുവല്ല പോലീസിൽ പരാതി നൽകി. കേസ് എടുത്ത പോലീസ് അന്വേഷണം തുടങ്ങി. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.












