പനാജി: തന്റെ ജന്മദിനാഘോഷത്തിനായി ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്ന പണം വള്ളപ്പൊക്കത്തില്‍ ദുരിതം നേരിടുന്ന ചെന്നൈയിലെ ജനങ്ങളെ സഹായിക്കുന്നതിനായി നല്‍കാന്‍ കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഗോവയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു. ഡിസംബര്‍ 13ന് 60 വയസ് പൂര്‍ത്തിയാകുന്ന ഇന്ത്യന്‍ പ്രതിരോധമന്ത്രിക്കായി വന്‍ ആഘോഷങ്ങള്‍ക്കാണു ഗോവ പദ്ധതിയൊരുക്കിയിരുന്നത്.
ഗോവയിലെ ജനങ്ങളുട പിന്തുണ എന്നും എനിക്ക് ലഭിച്ചിട്ടുണ്ട്., ഈ വര്‍ഷത്തെ എന്റെ ജന്മദിനം ആഘോഷമാക്കേണ്ടതില്ല. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ദുരിതം നേരിടുന്ന ചെന്നൈയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനാണ് ശ്രമേക്കണ്ടത്. ഗോവ മുഖ്യമന്ത്രിയുടെ ചെന്നൈ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ സംഭാവന ചെയ്താല്‍മതി. അതായിരിക്കും എനിക്കു നല്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനം-പരീക്കര്‍ പറഞ്ഞു.
Discussion about this post