തിരുവനന്തപുരം: കെ ഫോണുമായി ബന്ധപ്പെട്ട കരാറിൽ സംസ്ഥാന സർക്കാരിന് നഷ്ടം കോടികൾ. 36 കോടിയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത് എന്നാണ് സിഎജിയുടെ കണ്ടെത്തൽ. ഇതിൽ സിഎജി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.
കെ-ഫോൺ ബെൽ കൺസോർഷ്യത്തിന് നൽകി പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് വഴിയാണ് സർക്കാരിന് നഷ്ടമുണ്ടായത് എന്നാണ് കണ്ടെത്തൽ. 10 ശതമാനമാണ് കെഎസ്ടിഎൽ മൊബിലൈസേഷൻ ഫണ്ടായി നൽകിയത്. കെഎസ്ഇബി ഫിനാൻസ് ഓഫീസറുടെ നിർദ്ദേശം അവഗണിച്ചുകൊണ്ടായിരുന്നു ഈ നടപടി. ആദ്യ കരാറിൽ ഇല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ തീരുമാനിച്ചത്.
1531 കോടി രൂപയ്ക്കാണ് കെ-ഫോണിനായി ബെസൽ കൺസോർഷ്യവുമായി സർക്കാർ ടെണ്ടർ ഉറപ്പിച്ചത്. എന്നാൽ ഇതിന് ശേഷം ചട്ടങ്ങൾ മറികടന്ന് 109 കോടി മൊബിലൈസേഷൻ അഡ്വാൻസ് ആയി നൽകുകയായിരുന്നു. ഇതിലാണ് 36 കോടിയുടെ നഷ്ടം സർക്കാരിന് ഉണ്ടായത്.
Discussion about this post