Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

കഠിനമായി അദ്ധ്വാനിച്ചാൽ ഉയരങ്ങൾ ഗോകുലിനുമുണ്ടാകും ; ഇന്ന് അവഗണിക്കുന്ന പാപ്പരാസികൾ അപ്പോൾ ഓടിയെത്തും

വാണി ജയതെ

by Brave India Desk
Aug 24, 2023, 01:12 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

ഇക്കഴിഞ്ഞ ദിവസം ഒരു വീഡിയോ കാണാനിടയായി. കിംഗ് ഓഫ് കൊത്തയുടെ പ്രമോഷനോടനുബന്ധിച്ചുള്ള യാത്രയ്ക്കിടയിൽ ഏതോ ഒരു എയപോർട്ടിൽ വെച്ചാണെന്ന് തോന്നുന്നു, ദുൽഖറിനെ കണ്ട പാപ്പരാസി പട കൂടെയുണ്ടായിരുന്ന ഗോകുലിനെ തള്ളി മാറ്റിക്കൊണ്ട് ഓടി അടുക്കുന്നത്. ഗോകുൽ എവിടെയെന്ന് തിരക്കുന്ന ദുൽഖറിനെയും ആ വീഡിയോയിൽ കാണാം. എന്നാൽ പിന്നാക്കം തള്ളപ്പെടുന്ന ഗോകുലിനെ കണ്ടപ്പോൾ ഉള്ളിൽ ചെറിയൊരു നൊമ്പരം തോന്നി. അതൊരു സ്വാഭാവികമായ അവസ്ഥയാണ്.. ഒരു സ്റ്റാർ എന്ന നിലയിൽ ഒരു പൊസിഷനിൽ എത്തപ്പെട്ട ദുൽഖറിന്റെ മുന്നിൽ ഗോകുൽ എന്ന സ്ട്രഗിൾ ചെയ്യുന്ന ചെറുപ്പക്കാരന്റെ സ്ഥാനം ഒന്നുമല്ല.. അപ്പോഴും ചില കാര്യങ്ങൾ പറയാനുണ്ട്.

പലരും കരുതിയിരിക്കുന്ന പോലെ, അല്ലെങ്കിൽ പ്രചരിപ്പിക്കപ്പെടുന്ന പോലെ ദുൽഖർ സൽമാൻ എന്നത് ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ച ഒരു പ്രതിഭാസമല്ല. സ്വപ്രയത്നം കൊണ്ട് മാത്രം മുൻപിൽ എത്തിയ ഒരു താരവുമല്ല. കൃത്യമായ പ്ലാനിങ്ങോടെ ചിട്ടയായി ആരോഹണം നടത്തിയ ഒരു സ്റ്റാർ മെറ്റേറിയൽ ആണ് അദ്ദേഹം. അതിന് മമ്മൂട്ടിയുടെ ഗുഡ് വിൽ, മുതൽ മിടുക്കന്മാരായ പീ ആർ ഏജൻസികളുടെ കരിയർ പ്ലാനിങ് വരെയുള്ള ഘടകങ്ങൾ ഉണ്ട്. മലയാളത്തിൽ ഒരു സാധാരണ നടനെ ലോഞ്ച് ചെയ്യുന്ന പോലെയുള്ള കൺവെൻഷനൽ രീതികളിൽ അല്ല ദുൽഖറിനെ ഉയർത്തി കൊണ്ട് വന്നിട്ടുള്ളത്. അത് ഘട്ടം ഘട്ടമായി സസൂക്ഷ്മമായ പ്ലാനിങ്ങിന്റെ പിൻബലത്തോടെയാണ്. വലിയ ബ്രാൻഡുകൾ ഒക്കെ ലോഞ്ച് ചെയ്യുന്നതിന് മുമ്പുള്ള സാംപ്ലിങ്, അതുപോലെ ഒന്നായിരുന്നു സെക്കൻഡ് ഷോയിൽ ദുൽഖറിന്റെ തുടക്കം. എങ്ങാനും തിരിച്ചടി കിട്ടിയാൽ ആഘാതം താങ്ങാവുന്ന രീതിയിൽ കുറ്റങ്ങളും കുറവുകളും മനസ്സിലാക്കി, തിരുത്തി കൂടുതൽ വലിയ ഒന്നിലേക്ക് കൊണ്ടുപോവാവുന്ന പ്ലാൻ ചെയ്തെടുത്ത തുടക്കം. അതിന് ശേഷവും പ്ലാൻ ചെയ്ത ഓരോ സിനിമയിലും ദുൽഖറിന്റെ സ്റ്റാർഡത്തിലേക്ക് ഉള്ള ചവിട്ടു പടികൾ പോലെയാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

രണ്ടാമതൊരാൾ തിരിഞ്ഞു നോക്കാൻ ഇടയില്ലാത്ത ആൾക്കൂട്ടത്തിലൊരു മുഖം എന്ന നിലയിൽ നിന്നും “ഡിക്യു ദി ഗ്ലാമറസ് സ്റ്റാറി”ലേക്കുള്ള ചുവടുവെപ്പുകൾക്ക് ഒരു പ്രൊഫെഷണൽ ടച്ചുണ്ട്. സ്വപ്രയത്നം കൊണ്ട് ഉയരങ്ങൾ കീഴടക്കിയ അനുഭവസമ്പത്തുള്ള ഒരാൾ മുന്നിൽ നടന്ന പാതയുടെ ദിശാസൂചികകൾ ഉണ്ട്. ദുൽഖർ സൽമാനെ മലയാളത്തിന്റെ ട്ടാ വട്ടത്തിൽ തായം കളിക്കാനല്ല ഇറക്കിയിരിക്കുന്നത്. അതുകൊണ്ട് അതന്നെ അഭിനയം പഠിക്കാൻ പോയത് അഡയാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലോ, പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലോ അല്ല. മുംബൈയിലെ ബാരി ജോണിന്റെ ആക്ടിങ് ക്ളാസിലേക്കാണ്. ബോളിവുഡിലെ നെപോട്ടിക്ക് ബ്രോയിലർ കോഴികളെ അടയിരുത്തി വിരിയിച്ചെടുക്കുന്ന അവിടെ നിന്നും കിട്ടുന്നത് അഭിനയ പാഠങ്ങൾ മാത്രമല്ല. കണക്ഷൻസാണ്. സഹപാഠികളും അലുമിനികളുമായി കപൂർ, ഖാൻ കുടുംബങ്ങളിലെ പിന്തലമുറക്കാരുടെ കണക്ഷൻസ്.. സോനം കപൂർ മുതൽ രൺവീർ സിങ് വരെയുള്ളവർക്ക് ഡിക്യു ആരാണെന്ന് പരിചയപ്പെടുത്തി കൊടുക്കേണ്ടി വരില്ല. അതെ സമയം ഇന്റർവ്യൂ ആയാലും പ്രസ് കോൺഫ്രൻസ് ആയാലും വരി വിട്ട് ഒരു വാക്ക് പോലും പറയാതെ നല്ല പോലെ കോച്ച് ചെയ്താണ് പി ആർ ഏജൻസികൾ പാകപ്പെടുത്തി എടുത്തിരിക്കുന്നത്.

ദുൽഖറും ഗോകുലും തമ്മിലുള്ള അന്തരം അറിയാതെയല്ല. അതുകൊണ്ട് തന്നെ ഒരു താരതമ്യത്തിന് മുതിരുന്നുമില്ല.
ഇനി ഗോകുൽ ആകട്ടെ, എങ്ങിനെയോ എത്തി എങ്ങിനെയോ പിടിച്ചു നിൽക്കുന്ന ഒരു നടനാണ്. മലയാള സിനിമയുടെ പിന്നാമ്പുറങ്ങളിൽ പിടിച്ചു നിൽക്കാൻ തുടർച്ചയായി ശ്രമിച്ചു വരുന്ന നിരവധി ചെറുപ്പക്കാരിൽ ഒരാൾ. സുരേഷ് ഗോപിയുടെ മകൻ എന്ന മേൽവിലാസം കൊണ്ട് മലയാളം ഇൻഡസ്ട്രിയിൽ ദോഷം മാത്രമേ ആ ചെറുപ്പക്കാരന് ഇതുവരെ ഉണ്ടായിട്ടുണ്ടാവൂ. ഇതുവരെ അദ്ദേഹത്തിന് കിട്ടിയ വേഷങ്ങളും, സിനിമകളുമൊക്കെ ഒന്നും കാര്യമായി ചെയ്യാനില്ലാത്ത വേഷങ്ങളായിരുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ ഒന്നും തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതൊരു സത്യമാണ്. അതിന് വേണ്ട അവസരങ്ങളോ, സാഹചര്യങ്ങളോ ഉണ്ടായിട്ടുമില്ല. അതെ സമയം അതിന് മാത്രം ഗംഭീര നടനാണോ ഗോകുൽ എന്ന് ചോദിച്ചാൽ ‘അറിയില്ല’ എന്നാണ് മറുപടി.

ഇക്കഴിഞ്ഞ ദിവസം ടിവിയിൽ മമ്മൂട്ടിയുടെ നായർ സാബ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എത്ര സ്റ്റിഫ് ആയിട്ടാണ് മമ്മൂട്ടി ആ സിനിമയിൽ അഭിനയിച്ചിട്ടുള്ളത്? തികച്ചും നാടകീയമായ ആ പ്രകടനം ഇന്ന് കാണുമ്പോൾ അത്യന്തം ബോറായി തോന്നി. പല നടന്മാരുടെയും കാര്യം അതായിരുന്നു. ഉയരങ്ങൾ കീഴടക്കിയ പലരുടെയും തുടക്കങ്ങളും ബഹുദൂരമുള്ള യാത്രകളും അത്തരത്തിൽ വിസ്മരിക്കത്തക്കതായിരുന്നു. ഇനി പീ ആർ ഏജൻസികൾ വരച്ച വരകളുടെ അപ്പുറം കടക്കാത്ത ഒരാളല്ല ഗോകുൽ. വഴുവഴുത്ത ഡിപ്ലോമസിയിൽ പോവാതെ മനസ്സിലുള്ളത് വെട്ടി തുറന്നു പറയാൻ ആർജ്ജവം കാണിക്കുന്ന ചെറുപ്പക്കാരനാണ്.

ഇന്ന് കിംഗ് ഓഫ് കൊത്ത ഇറങ്ങുകയാണ്. അതിൽ ഗോകുലിന് എത്രമാത്രം വലിയ റോളുണ്ടെന്നും പ്രകടനത്തിന് സ്കോപ്പുണ്ടെന്നും എനിക്കറിയില്ല. പ്രമോഷനിൽ കാര്യമായി ഒന്നും ഗോകുലിനെ പ്രോജക്റ്റ് ചെയ്തു കാണാത്തത് കൊണ്ട് അതിൽ പ്രതീക്ഷകൾ ഇല്ല. എന്നാൽ ഒന്ന് മാത്രം അറിയാം. ഇതിൽ ഗോകുൽ ആദ്യമായി അണിയുന്ന വേഷം. ലക്ഷക്കണക്കിന് മലയാളികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു കൊണ്ട്, ഗോകുലിന്റെ അച്ഛനെ കാണികൾ ഹൃദയത്തിൽ പ്രതിഷ്ഠിച്ച അതെ കാക്കി വേഷമാണ്. അത് മറക്കരുത്… ഒരു പുലി കടന്ന മടയിൽ നിന്നാണ് പുറത്ത് വരുന്നത്. അതുകൊണ്ട് തന്നെ ആ ഒരു പൂമ്പൊടിയുടെ പൊട്ടും പൊടിയുമൊക്കെ ഗോകുലിലും ഉണ്ടാവും. അതുകൊണ്ട് ഈ സിനിമ എന്ത് തന്നെയായാലും, ഇത് ഗോകുലിന് പുതിയൊരു തുടക്കമായിരിക്കും എന്ന് മനസ്സ് പറയുന്നു. കഠിനമായി അദ്ധ്വാനിച്ചാൽ ഉയരങ്ങൾ ഗോകുലിനും ഉണ്ടാവും. അന്ന് , ഇന്ന് തന്നെ തള്ളി മാറ്റി അവഗണിച്ചു കൊണ്ടോടി പാപ്പരസികൾ തന്റെ ചുറ്റും കൂടും.

Tags: suresh gopigokul sureshKING OF KOTHADQKOK
Share10
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies