ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ ഈ വര്‍ഷം 69 പേര് ആത്മഹത്യ ചെയ്തതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ജോലിയിലുള്ള അപകട ഭയം, കുടുംബ പ്രശ്നങ്ങള്‍, സ്വകാര്യ പ്രശ്നങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, മാനസിക പിരിമുറുക്കങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയാതിരിക്കുക എന്നിവയാണ് ഇതിന് കാരണമെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി ഇന്ദ്രജിത്ത് സിംഗ് ലോക്സഭയില്‍ പറഞ്ഞു.
സൈനികര്‍ക്കും കുടുംബങ്ങള്‍ക്കും കൗണ്‍സിലിംഗ് നല്കാന് പരിശീലനം ലഭിച്ച അനവധി കൗണ്‍സിലര്‍മാരെയും സൈക്കോളജിസ്റ്റുകളെയും നിയമിച്ചിട്ടുണ്ടെന്നും സമയാസമയങ്ങളില്‍ അവര്‍ വ്യക്തിപരമായും സംഘങ്ങളായും കൗണ്‍സിലിംഗ് നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
2012 മുതല്‍ മൊത്തം 334 സൈനികര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. നാവികസേനയില്‍ പന്ത്രണ്ടും വ്യോമസേനയില്‍ അറുപത്തിയേഴും ആത്മഹത്യാ കേസുകള്‍ 2012 മുതല്‍ സംഭവിച്ചിട്ടുണ്ട്. അതേ സമയം നാവിക സേനയിലെ നാവികരൊഴികെ 20വര്‍ഷത്തെ സൈനിക സേവനത്തിനു ശേഷം പിരിഞ്ഞു പോകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് സിംഗ് പറഞ്ഞു.
Discussion about this post