Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

തീ പടർന്ന് ചുട്ടുപഴുത്ത കോച്ചിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തിയത് നാല് ജീവനുകൾ; ഇതിനിടയിൽ എരിഞ്ഞ് ചാരമായത് ഭാര്യയും ഉറ്റബന്ധുക്കളും; മധുര തീവണ്ടി ദുരന്തത്തിന്റെ നോവായി ആർ എസ് എസ് പ്രവർത്തകൻ ശിവ് പ്രതാപ് സിംഗ്

പ്രാണന് വേണ്ടി അലറിക്കരയുന്ന മനുഷ്യരെ മുഖം നോക്കാതെയാണ് അദ്ദേഹം വലിച്ച് പുറത്തേക്കിട്ടത് എന്ന് ദൃക്സാക്ഷികൾ പറയുന്നു

by Brave India Desk
Aug 26, 2023, 08:09 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മധുര: ഒൻപത് പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത മധുര കോച്ച് ദുരന്തത്തിന്റെ വേദനയായി ആർ എസ് എസ് പ്രവർത്തകൻ ശിവ് പ്രതാപ് സിംഗ് ചൗഹാൻ. ദുരന്തമുണ്ടായ ഉടൻ സ്വന്തം പ്രാണൻ പോലും അപകടത്തിലാക്കി, തീ പടർന്ന് ചുട്ടുപഴുത്ത കോച്ചിലേക്ക് എടുത്തു ചാടിയ അദ്ദേഹം ജീവിതത്തിലേക്ക് വലിച്ചിട്ടത് ദേഹമാസകലം തീ പടർന്ന നാല് മനുഷ്യ ജീവനുകളായിരുന്നു. ഇതിനിടയിൽ അദ്ദേഹത്തിന് നഷ്ടമായത് സ്വന്തം ഭാര്യ മിത്രേഷ് കുമാരിയുടെയും ഭാര്യാ സഹോദരൻ ശത്രുദമൻ സിംഗിന്റെയും ജീവനുകളായിരുന്നു.

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ ശക്തമായ സ്ഫോടനത്തിൽ കോച്ചിനുള്ളിൽ നിന്നും പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു ശിവ് പ്രതാപ് സിംഗ് ചൗഹാൻ. വീഴ്ചയുടെ ആഘാതവും പൊള്ളലേറ്റ വേദനയും കാര്യമാക്കാതെ ഉടനടി അദ്ദേഹം തീ പടർന്ന കോച്ചിനുള്ളിലേക്ക് എടുത്തു ചാടി. പ്രാണന് വേണ്ടി അലറിക്കരയുന്ന മനുഷ്യരെ മുഖം നോക്കാതെയാണ് അദ്ദേഹം വലിച്ച് പുറത്തേക്കിട്ടത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

തീവണ്ടിയിൽ ഒപ്പമുണ്ടായിരുന്ന ശിവ് പ്രതാപ് സിംഗിന്റെ ഭാര്യയും ഭാര്യാ സഹോദരനും അടക്കമുള്ളവർ അപ്പോഴേക്കും ജീവനോടെ കത്തിയമർന്നിരുന്നു. തീഗോളമായി മാറിക്കഴിഞ്ഞിരുന്ന കോച്ചിലേക്ക് അവരെ തിരഞ്ഞ് വീണ്ടും അദ്ദേഹം കടന്നു ചെന്നു. എന്നാൽ അപ്പോഴേക്കും ഓടിയെത്തിയ മറ്റ് രക്ഷാപ്രവർത്തകർ അദ്ദേഹത്തെ വലിയ അപകടത്തിൽ നിന്നും പിടിച്ച് മാറ്റുകയായിരുന്നു.

ഒരു നിമിഷത്തെ പതർച്ചയ്ക്ക് ശേഷം സമചിത്തത വീണ്ടെടുത്ത ശിവ് പ്രതാപ് സിംഗ് വീണ്ടും രക്ഷാപ്രവർത്തനങ്ങളിൽ മറ്റുള്ളവർക്കൊപ്പം പങ്കാളിയായി. മൃതദേഹങ്ങളും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റാനും അദ്ദേഹം മറ്റുള്ളവരെ സഹായിച്ചു. മധുര രാജാജി ആശുപത്രിയിൽ പരിക്കേറ്റവർക്കിടയിൽ ആകുലതയോടെ അദ്ദേഹം ഭാര്യയെ തിരഞ്ഞു. എന്നാൽ അവർ മരണപ്പെട്ടവരുടെ കൂട്ടത്തിലാണ് എന്ന് അധികൃതർ അറിയിച്ചതോടെ നിയന്ത്രണം വിട്ട് അലമുറയിട്ട ശിവ് പ്രതാപ് സിംഗിനെ ആശ്വസിപ്പിക്കാനാകാതെ അവിടെ കൂടി നിന്നവരും വിതുമ്പി.

യാത്രക്കാരിൽ ആരോ കൊണ്ടുവന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു പുലർച്ചെ അപകടം ഉണ്ടായത്. തീവണ്ടിയിൽ നിന്നും വേർപെടുത്തി മറ്റൊരു തീവണ്ടിയിൽ ഘടിപ്പിക്കാൻ നിർത്തിയിട്ടിരുന്ന പാർട്ടി കോച്ചിലായിരുന്നു ദുരന്തം.

Tags: Madurai Train Fire AccidentShiv Pratap Singh ChauhanRSS worker
Share22
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies