തൃശൂർ; ഓണാഘോഷം പൊടിപൊടിച്ച് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ. ആഘോഷങ്ങളുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ സ്ത്രീവേഷത്തിലെത്തി അവതരിപ്പിച്ച തിരുവാതിരക്കളി വൈറലാവുന്നു. സെറ്റുമുണ്ട് ഞൊറിഞ്ഞുടുത്ത് മലയാളി മങ്കമാരായി, കൂളിങ് ഗ്ലാസുവച്ച് പാർവണേന്ദു മുഖി പാർവ്വതി എന്ന പാട്ടിനാണ് പോലീസുകാരുടെ തിരുവാതിര.
നൃത്തം ചെയ്യുമ്പോൾ ചുറ്റും കൂടി നിന്നവർ കയ്യടിച്ചും താളംചവിട്ടിയും പ്രോത്സാഹിപ്പിക്കുന്നതും വൈറലായ ദൃശ്യത്തിൽ കാണാം. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജോബി, സെബി, ജിമ്പിൾ, സാജൻ, ജെയ്സൺ, ബാബു, റെജി, ജഗദീഷ്, ജാക്സൺ എന്നിവരാണ് തിരുവാതിര അവതരിപ്പിച്ചത്.
ആഘോഷത്തിന്റെ ഭാഗമായി നാടകം, വടം വലി, കാലാ-കായിക മത്സരങ്ങളും ഒരുക്കിയിരുന്നു. സിവിൽ പോലീസ് ഓഫീസർ അഖിൽ ചായക്കൂട്ട് കൊണ്ടൊരുക്കിയ മഹാബലിയുടെ രൂപവും ഓണാഘോഷം കളറാക്കി
Discussion about this post