മുംബൈ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ജവാൻ റിലീസിന് മുന്നോടിയായി മാതാ വൈഷ്‌ണോ ദേവിയുടെ ആരാധനാലയത്തിൽ പ്രാർത്ഥന നടത്തി ഷാരൂഖ് ഖാൻ. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ത്രികൂട കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ ഇന്നലെ രാത്രിയോടെയാണ് നടനെത്തിയത്.
ആരാധനാലയത്തിൽ ഹുഡ് ധരിച്ച നീല ജാക്കറ്റ് ധരിച്ച് മുഖം പൂർണ്ണമായും മറച്ച് നടൻ എത്തിയ ഒരു ഹ്രസ്വ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.വൈഷ്‌ണോ ദേവി ക്ഷേത്ര ബോർഡ് ഉദ്യോഗസ്ഥരും ചില പോലീസുകാരും സൂപ്പർസ്റ്റാറിന്റെ പേഴ്സണൽ സ്റ്റാഫും വീഡിയോയിൽ കാണാം.
ഒമ്പത് മാസത്തിനിടെ ഷാരൂഖ് ഖാന്റെ രണ്ടാമത്തെ വൈഷ്‌ണോദേവി സന്ദർശനമാണിത് . തന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് പത്താൻ റിലീസിന് ഒരു മാസം മുമ്പ്, 2022 ഡിസംബറിൽ താരം മുമ്പ് ക്ഷേത്രം സന്ദർശിച്ചിരുന്നു.
ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ ത്രില്ലറായ ജവാൻ തമിഴ് ചലച്ചിത്ര നിർമ്മാതാവ് ആറ്റ്ലിയാണ് സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 7 ന് തിയേറ്ററുകളിൽ എത്തും. നയൻതാര , വിജയ് സേതുപതി, പ്രിയാമണി, സന്യ മൽഹോത്ര എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ദീപിക പദുക്കോണും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.












