ചെന്നൈ: ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങി നടി നയൻതാര. ജവാന്റെ റിലീസിനോടടുത്താണ് നയൻതാര സോഷ്യൽ മീഡിയയിൽ സജീവമായത്. അക്കൗണ്ട് തുടങ്ങി വെറും രണ്ടു മണിക്കൂർ പിന്നിടുമ്പോൾ അഞ്ച് ലക്ഷത്തിനടുത്ത് ആൾക്കാരാണ് നയൻസിനെ പിന്തുടരുന്നത്.
കൂളിംഗ് ഗ്ലാസ് വെച്ച് ഇരട്ടക്കുട്ടികളെ രണ്ട് കൈകളിലായി എടുത്ത് മാസായി നടന്ന് വരുന്ന റീൽ പങ്കുവെച്ചുകൊണ്ടാണ് നയൻതാര ഇൻസ്റ്റഗ്രാമിലേക്കുള്ള തന്റെ വരവ് ആരാധകരെ അറിയിച്ചത്.ജയിലറിലെ ഹുക്കും സോങിന്റെ അകമ്പടിയും റീലിനുണ്ടായിരുന്നു
ഇത് വരെ കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്തുന്ന ചിത്രങ്ങളൊന്നും നയൻതാരയോ വിഘ്‌നേഷ് ശിവനോ പങ്കിട്ടിരുന്നില്ല.റീൽ വീഡിയോയിൽ വെള്ള വസ്ത്രത്തിൽ അമ്മയും രണ്ട് മക്കളും ട്വിന്നിങാണ്. മൂന്ന് പേരും കൂളിങ് ഗ്ലാസും ധരിച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. മൈ ഉയിർസ്… വെൽകം ടു ഐജി എന്നാണ് വിഗ്‌നേഷ് ശിവൻ നയൻതാരയ്ക്ക് ആശംസ നേർന്ന് കമന്റ് ചെയ്തത്.








