തൃശ്ശൂർ: ചാലക്കുടിയിൽ പോത്തിന്റെ കുത്തേറ്റ് മദ്ധ്യവയ്‌സകൻ മരിച്ചു. കുറ്റിച്ചിറ സ്വദേശി ഷാജുവാണ് മരിച്ചത്. ഷാജു തന്നെ വളർത്തുന്ന പോത്താണ് കുത്തിയത്.
മേയാനായി പാടത്ത് പോത്തിനെ കെട്ടിയിട്ടിരുന്നു. ഇതിനെ അഴിക്കാനായി പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കയറൂരിയതോടെ അക്രമാസക്തനായ പോത്ത് ആക്രമിക്കുകയായിരുന്നു.
കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഷാജുവിനെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വിരണ്ടോടിയ പോത്തിനെ പിന്നീട് നാട്ടുകാർ പിടിച്ചുകെട്ടി.












