റഷ്യ :കൂണിൽ നിന്നുള്ള വിഷബാധയേറ്റ് റഷ്യൻ ബഹിരാകാശ ശാസ്ത്രജ്ഞനായ പ്രൊഫ വിറ്റലി മെല്‍നികോവ് (77)അന്തരിച്ചു. ഓഗസ്റ്റ് 11 ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് മെല്‍നികോവിനെ മോസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ മൂന്നാഴ്ചകൾക്ക് ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.
റഷ്യയുടെ ബഹിരാകാശ ഏജൻസിയിലെ പേടക നിർമ്മാണ വിഭാഗത്തിലെ പ്രമുഖ ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു മെല്‍നികോവ്. ഇദ്ദേഹം 291 ശാസ്ത്ര ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റഷ്യയുടെ ചാന്ദ്ര ദൗത്യം പരാജയപെട്ടതിന് ദിവസങ്ങൾക്കുള്ളിലാണ് മെല്‍നികോവിന്റെ മരണം. നാസയോടൊപ്പം ചേർന്നും നിരവധി ദൗത്യങ്ങളിൽ മെല്‍നികോവ് പ്രവർത്തിച്ചിട്ടുണ്ട്.
ലൂണ 25 പരാജയപെട്ടതിന് പിന്നാലെ റഷ്യയിലെ മുതിര്‍ന്ന ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന മിഖൈല്‍ മാരോവിനെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 47 വർഷത്തിനിടെയുള്ള റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യം ആയിരുന്നു ലൂണ 25. എന്നാൽ ചന്ദ്രനിലേക്ക് ഇറങ്ങുന്നതിന് മുൻപ് നിയന്ത്രണം നഷ്ടപ്പെട്ട പേടകം ഇടിച്ചിറങ്ങുകയായിരുന്നു.












