കൊല്‍ക്കത്ത: ഭയവും മുന്‍വിധിയുമില്ലാതെ കഴിയാനുള്ള സാഹചര്യം ഓരോ ഇന്ത്യക്കാരനും ഉണ്ടായാലേ രാജ്യത്തിന്റെ സാമൂഹിക ചട്ടക്കൂട് ഭദ്രമാകൂവെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഓരോ മതവും പ്രചരിപ്പിക്കുന്നത് മനുഷ്യത്വത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്ത രൂപതയുടെ 200ാം വാര്‍ഷിക സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംയമനവും സഹിഷ്ണുതയും നമ്മുടെ അടിസ്ഥാന ആശയമാണ്. നാനാത്വമാണ് ഇന്ത്യയുടെ മുഖമുദ്ര. ഒന്നിപ്പിച്ചുനിര്‍ത്താനുള്ള മതങ്ങളുടെ കഴിവാണ് നമ്മുടെ ചരിത്രവും സംസ്‌കാരവും രചിച്ചതെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു.
ജാതിമതവര്‍ഗ ഭേദമില്ലാതെ എല്ലാവര്‍ക്കും ഭയമില്ലാതെ ജീവിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ രാജ്യപുരോഗതിയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post