Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇത് ‘മോദി യുഗം’; ബഹിരാകാശ പര്യവേഷണങ്ങളില്‍ നാസ, റോസ്‌കോസ്‌മോസ് എന്നിവയുമായി മത്സരിക്കാന്‍ ഭാരതത്തിന്റെ ഐഎസ്ആര്‍ഒ തയ്യാര്‍: ജിതേന്ദ്ര സിംഗ്

by Brave India Desk
Sep 5, 2023, 03:52 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി : ഭാരതത്തിന്റെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ വിജയവും സൗര ദൗത്യമായ ആദിത്യ എല്‍ 1 ന്റെ വിജയകരമായ വിക്ഷേപണത്തോടെയും ഐഎസ്ആര്‍ഒ ബഹിരാകാശ പര്യവേഷണങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ വന്‍ കുതിപ്പാണ് നടത്തിയതെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്. ബഹിരാകാശ പര്യവേഷണങ്ങളില്‍ അന്താരാഷ്ട്ര ഏജന്‍സികളായ അമേരിക്കയുടെ നാസയുമായും റഷ്യയുടെ റോസ്‌കോസ്‌മോസുമായും മത്സരിക്കാനുള്ള ശേഷി ഇന്ന് ഐഎസ്ആര്‍ഒയ്ക്കുണ്ട്. മോദിയുടെ പുരോഗമന നയതന്ത്ര തീരുമാനങ്ങളുടെ ഭാഗമായാണ് രാജ്യം ഇന്ന് ഇത്തരം നേട്ടങ്ങള്‍ കൈവരിക്കുന്നതെന്നും അതിനാല്‍ ഈ കാലഘട്ടം ‘മോദിയുടെ യുഗം’ ആയി അറിയപ്പെടുമെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്മീരിലെ ‘മേരി മാഠി മേരാ ദേശ് പദ്ധതിയുടെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇന്ത്യ ബഹിരാകാശ പര്യവേഷണ മേഖലയില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഇത് ഇന്ത്യയെ നാസയ്ക്കും റോസ്‌കോസ്മോസിനും തുല്യമാക്കി. അവര്‍ ഇപ്പോള്‍ ബഹിരാകാശ പര്യവേഷണങ്ങള്‍ക്കായി ഐഎസ്ആര്‍യുമായി സഹകരിക്കുന്നു. പരിമിതമായ വിഭവങ്ങള്‍ക്കിടയിലും ചെലവ് കുറഞ്ഞ മാര്‍ഗങ്ങളിലൂടെ മാനവ വിഭവശേഷിയിലും മനുഷ്യന്റെ കഴിവിലും ഇന്ത്യ ലോകത്തിന് മുന്നില്‍ തന്റെ ആധിപത്യം സ്ഥാപിച്ചു. ഇത് ഭാരതത്തെ ലോകത്തെ മുന്‍നിര രാഷ്ട്രമായും ശാസ്ത്ര-സാമ്പത്തിക മേഖലയിലെ വന്‍കിട ശക്തിയായും മാറാന്‍ സഹായിച്ചു’, സിംഗ് പറഞ്ഞു.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലൂടെ ഇന്ത്യയുടെ ബഹിരാകാശ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വേകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിലാണ് ഇന്ത്യയുടെ സമീപകാലത്തെ ബഹിരാകാശ വിസ്മയങ്ങള്‍ സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”അടുത്ത 25 വര്‍ഷത്തേക്ക് പ്രധാനമന്ത്രി വിഭാവനം ചെയ്ത ‘അമൃത് കാല്‍’ പദ്ധതിക്കു കീഴില്‍ രാജ്യത്തിന്റെ വളര്‍ച്ചയ്്ക്ക് മുതല്‍ക്കൂട്ടാകാന്‍ സഹായിക്കുന്നതാണ് ചന്ദ്രയാന്‍ 3, ആദിത്യ-എല്‍1 എന്നീ ദൗത്യങ്ങള്‍. മോദിയുടെ പുരോഗമന നയതന്ത്ര തീരുമാനങ്ങള്‍ ലോകത്തിന്റെ പ്രശംസ ഏറ്റുവാങ്ങുകയാണ്. ചന്ദ്രയാന്‍-3, ആദിത്യ-എല്‍1 എന്നിവ അതിന്റെ അനന്തരഫലങ്ങളാണ്. അതിനാല്‍ ഈ കാലഘട്ടത്തെ ‘മോദിയുടെ യുഗം’ എന്ന് അറിയപ്പെടും”, അദ്ദേഹം വ്യക്തമാക്കി.

2014-ന് മുമ്പ് ഏകദേശം 350 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ രാജ്യത്ത് ഉണ്ടായിരുന്നുള്ളൂ, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയതിന് ശേഷം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേകം പദ്ധതി ആവിഷ്‌കരിച്ചു. ഇതിന്റെ ഫലമായി 1.25 ലക്ഷം സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്ത് പുതിയതായി തുടങ്ങിയിരിക്കുന്നത്. അതില്‍ 110 എണ്ണം വന്‍ വ്യാവസായിക വളര്‍ച്ച കൈവരിച്ചിരിക്കുന്നു. ചന്ദ്രയാന്‍-3 ന്റെ വിജയകരമായ വിക്ഷേപണം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആഗോള തലത്തില്‍ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചു. ബഹിരാകാശ മേഖലയില്‍ നേരത്തേ 5 സ്റ്റാര്‍ട്ടപ്പുകളാണ് ഉണ്ടായിരുന്നത് എങ്കില്‍ ഇന്നത് 150 ആയി ഉയര്‍ന്നിരിക്കുന്നു. അതില്‍ പലതും ശാസ്ത്ര വിദ്യാര്‍ഥികളും ഗവേഷകരും പുതിയ സംരംഭകരുമാണ് തുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബയോടെക് മേഖലയില്‍, 2014 ലെ 50-ഓളം സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടായിരുന്നതിന്റെ സ്ഥാനത്ത് ഇന്നത് 6,000 ന് മുകളിലേക്ക് കുതിച്ചു. രാജ്യത്തെ
ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും പണ്ഡിതന്മാരുടെയും കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് ഇന്ത്യ ഇപ്പോള്‍ നേടുന്ന എല്ലാം വിജയങ്ങള്‍ക്ക് പിന്നില്‍. പ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ ലോകത്തിലെ ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടുന്നു. പുതിയ കണ്ടുപിടുത്തങ്ങള്‍ക്കുള്ള പേറ്റന്റുകളുടെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്തും ഇന്ത്യ എത്തിക്കഴിഞ്ഞു. ആഗോള ഇന്നൊവേഷന്‍ സൂചികയിലും ഇന്ത്യ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്യമായ പുരോഗതി കൈവരിച്ചു. 81-ാം സ്ഥാനത്ത് നിന്ന് 40-ാം സ്ഥാനത്തേക്കാണ് നമ്മുടെ രാജ്യം ഉയര്‍ന്നത്. ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണെന്നും ശാസ്ത്ര ഗവേഷണ സാങ്കേതിക മേഖലയില്‍ ആഗോളതലത്തില്‍ ഏറ്റവും മികച്ച രാജ്യങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നുവെന്നും ബഹിരാകാശ പര്യവേക്ഷണ മേഖലയിലെ മികച്ച അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യ സ്ഥാനം പിടിക്കുകയാണെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.

Tags: isroJitendra SinghModi Yug
Share12
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies