ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തു. സിഐഎസ്എഫ് നടത്തിയ പരിശോധനയിലാണ് ഒരു നാടൻ തോക്കും, രണ്ട് മാഗസിനുകളും പിടിച്ചെടുത്തത്. സംഭവത്തിൽ പരമാനന്ദ എന്നയാളാണ് അറസ്റ്റിലായത്.
സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്ക് വേണ്ടിയാണ് ഇയാൾ ഡൽഹിയിൽ എത്തിയത്. ബുധനാഴ്ച രാവിലെ 7.50ഓടെയാണ് സംഭവം. ബാഗിനുള്ളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. എക്സ്റേ പരിശോധനയ്ക്കിടെയാണ് തോക്ക് കണ്ടെത്തിയതെന്ന് സിഐഎസ്എഫിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ അപൂർവ് പാണ്ഡെ പറഞ്ഞു. ഇതിൽ വെടിയുണ്ടകളും ഉണ്ടായിരുന്നു. ഭാര്യയ്ക്കും കുട്ടിക്കുമൊപ്പമാണ് പരമാനന്ദ വിമാനത്താവളത്തിൽ എത്തിയത്. കേസിൽ തുടർനടപടികളുടെ ഭാഗമായി ഇയാളേയും പിടിച്ചെടുത്ത തോക്കും ഡൽഹി പോലീസിന് കൈമാറി.
Discussion about this post