കോട്ടയം: പുതുപ്പള്ളി ഉപതരിഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്. ഇനി നിസാര വോട്ടുകൾ മാത്രമാണ് എണ്ണാനുള്ളത് എന്നാണ് വിവരം. വോട്ടെണ്ണൽ അവാസന ഘട്ടത്തിലേക്ക് കടക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ജയവും എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് തോൽവിയും ഉറപ്പിച്ചു.
40,000 ലധികം വോട്ടുകളുടെ ലീഡാണ് ചാണ്ടി ഉമ്മനുള്ളത്. 40,487 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ള വോട്ടെണ്ണൽ കൂടി പൂർത്തിയാകുമ്പോൾ ഭൂരിപക്ഷം 41,000 കടക്കുമെന്നാണ്് പ്രവചനം. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ വ്യക്തമായ ഭൂരിപക്ഷം തുടക്കം മുതൽ തന്നെ ചാണ്ടി ഉമ്മൻ നിലനിർത്തിയിരുന്നു.
അതേസമയം കനത്ത തോൽവിയാണ് ഇക്കുറിയും എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പുതുപ്പള്ളിയിൽ ഏറ്റുവാങ്ങുന്നത്. ഒരു ബൂത്തിൽ പോലും ലീഡ് നിലനിർത്താൻ ജെയ്കിന് കഴിഞ്ഞില്ല. നാൽപ്പതിനായിരം വോട്ടുകൾക്ക് പിന്നിലാണ് ജെയ്ക് ഉള്ളത്. ബാക്കിയുള്ള വോട്ടുകൾ എണ്ണിയാൽ പോലും ഈ ഭൂരിപക്ഷം മറികടക്കാൻ ജെയ്കിന് കഴിയില്ല. ഇത് മൂന്നാം തവണയാണ് ജെയ്ക് പുതുപ്പള്ളിയിൽ നിന്നും തോൽവി ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ രണ്ട് തവണയും ഉമ്മൻ ചാണ്ടിയോട് ആയിരുന്നു ജെയ്ക് തോറ്റത്. ഇക്കുറി ചാണ്ടി ഉമ്മനോടും പരാജയപ്പെടുകയാണ് ജെയ്ക്.
Discussion about this post