ഭോപ്പാൽ : വിശിഷ്ട വ്യക്തികളെ കഴുത്തിൽ പൂമാലയിട്ടും ബൊക്കെ കൊടുത്ത് ആദരിച്ചുമാണ് നാം പരിപാടികളിലേക്ക് വരവേൽക്കാറുള്ളത്. പല വർണ്ണങ്ങളിലുള്ള പൂക്കൾ കൊണ്ടലങ്കരിച്ച പൂമാല കഴുത്തിൽ ഇടുമ്പോൾ തന്നെ ഒരു ഗാംഭീര്യമാണ്. എന്നാൽ മദ്ധ്യപ്രദേശിൽ നിന്നുള്ള എംഎൽഎയായ ബാബു ജാന്ദേൽ, പൂമാല ഏറ്റുവാങ്ങാൻ വിസമ്മതിച്ചു. പകരം അദ്ദേഹം കഴുത്തിന് ചുറ്റും അണിഞ്ഞത് പാമ്പിനെയാണ്.
തന്റെ പിറന്നാൾ ദിവസമാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഷിയോപൂർ എംഎൽഎയായ ബാബു കറുത്ത പാമ്പിനെ കഴുത്തിൽ അണിഞ്ഞത്. ജന്മദിനം വളരെ സിമ്പിളായി ആഘോഷിക്കാൻ ആഗ്രഹിക്കുന്നയാളാണ് താൻ എന്ന് ബാബു പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ആദ്യം പൂമാല നിരസിക്കുന്നതും പിന്നീട് ഈ പാമ്പ് മാല സ്വയം അണിയുന്നതും വീഡിയോയിൽ കാണാം.
”മൃഗങ്ങൾ എന്നും എനിക്ക് സുഹൃത്തുക്കളെപ്പോലെയാണ്. എന്റെ വീട്ടുമുറ്റത്ത് മുല്ലപ്പൂ ചെടിയുണ്ട്. പല രാത്രികളും പാമ്പുകൾ അവിടേയ്ക്ക് വരാറുണ്ട്. ശിവനോടുള്ള ഭക്തിയുടെ ഭാഗമായാണ് ഈ പാമ്പിനെ കഴുത്തിൽ ചുറ്റിയത്” ബാബു പറഞ്ഞു.
Discussion about this post