ന്യൂഡൽഹി: ജി20 ഉച്ചകോടിയ്ക്കായി ഇന്ത്യയിൽ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തും. ഉച്ചകോടിയുടെ അവസാന ദിനമായ ഞായറാഴ്ചയാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തുക. ഭാര്യ അക്ഷത മൂർത്തിയും ഒപ്പമുണ്ടാകും.
ജി 20 യ്ക്ക് ശേഷം വൈകീട്ടോടെയാകും അദ്ദേഹം ക്ഷേത്രത്തിൽ എത്തുക. ഇതിന് ശേഷം ബ്രിട്ടണിലേക്ക് മടങ്ങും. ജി20 ഉച്ചകോടിയ്ക്കായി വെള്ളിയാഴ്ചയായിരുന്നു ഋഷി സുനക് അക്ഷിതയ്ക്കൊപ്പം ഡൽഹിയിൽ എത്തിയത്.
ക്ഷേത്ര ദർശനത്തിന്റെ വിവരം രാജ്യത്ത് എത്തിയ ശേഷം ഋഷി സുനക് തന്നെയാണ് മാദ്ധ്യമങ്ങളോട് പങ്കുവച്ചത്. ഹിന്ദുവായതിൽ അഭിമാനിക്കുന്നുവെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞ ഋഷി സുനക് മടങ്ങുന്നതിന് മന്ദിറിൽ ദർശനം നടത്തുമെന്നും വ്യക്തമാക്കി. രക്ഷാ ബന്ധൻ നന്നായി ആഘോഷിക്കാൻ കഴിഞ്ഞു. എന്നാൽ ശ്രീകൃഷ് ജന്മാഷ്ടമി നന്നായി ആഘോഷിക്കാൻ കഴിഞ്ഞില്ല. അത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ഡൽഹിയിൽ എത്തിയ ഋഷി സുനകിനെയും അക്ഷതയെയും കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബേ ആണ് സ്വാഗതം ചെയ്തത്. ജയ് ശ്രീറാം എന്ന വിളികളോടെയായിരുന്നു അദ്ദേഹത്തെ വരവേറ്റത്. രുദ്രാക്ഷം, ഭഗവത് ഗീത, ഹനുമാൻ ചാലിസ എന്നിവയും സമ്മാനമായി നൽകി.
Discussion about this post