ന്യൂഡൽഹി: ഇന്ത്യ അദ്ധ്യക്ഷപദം വഹിച്ച ജി 20 വിജയകരമായി സമാപിച്ചിരിക്കുകയാണ്. ഒരു വർഷം നീണ്ട ഒരുക്കങ്ങളിലൂടെ ചെറിയ പിഴവ് പോലും വരാതെയാണ് ഉച്ചകോടി ഭാരതം പൂർത്തീകരിച്ചത്. ഇന്ത്യയുടെ ആതിഥേയത്വത്തെയും നയതന്ത്രവൈദഗ്ധ്യത്തെയും ലോകരാജ്യങ്ങൾ വാനോളം പുകഴ്ത്തുകയാണ്.
ഇതിനിടെ ജി 20 ഉച്ചകോടിയുടെ ഭാഗമായി പുതുമോടിയിലായ ഒരു മസ്ജിദിന്റെ വിശേഷങ്ങളാണ് വൈറലാവുന്നത്. ഡൽഹിയിലെ മാതൃമഹൽ മാർക്കറ്റിലെ ജുമാ മസ്ജിദാണ് ത്രിവർണം അണിഞ്ഞ് മൊഞ്ചുള്ളതായി മാറിയത്.
പ്രവേശന കവാടത്തിൽ ത്രിവർണത്തിലുള്ള പൂക്കൾ,ജലധാരകൾ വർണാഭമായ പന്തൽ, എന്നിവയെല്ലാം ജുമാമസ്ജിദിനായി ഒരുക്കിയിരുന്നു. ജുമാ മസ്ജിദിന് ചുറ്റുമുള്ള പ്രദേശം ഏ20 ലോഗോയും ബാനറുകളും മുദ്രാവാക്യങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു, ‘ഇന്ത്യയുടെ ഏ20 പ്രസിഡൻസി ആഘോഷിക്കുന്നതിൽ അഭിമാനിക്കുന്നു’ എന്നാണ് ബാനറുകളിൽ എഴുതിയിരിക്കുന്നത്.
ആദ്യമായി ആരെങ്കിലും നമ്മുടെ വീട്ടിൽ വരുമ്പോൾ, ഞങ്ങൾ വീട് മുഴുവൻ വൃത്തിയാക്കുന്നു, അതിഥികൾ ആ പ്രദേശത്തേക്ക് പ്രവേശിക്കില്ലെന്ന് കരുതി ഒരു ഭാഗം പോലും ഉപേക്ഷിക്കരുതെന്ന് ഒരുക്കങ്ങൾക്ക് നേതൃത്വം വഹിച്ച മാത്യ മഹൽ മാർക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഹാജി സലിമുദ്ദീൻ പറയുന്നു.









