കോട്ടയം : ഭക്ഷണം വൈകിയതിൽ ഹോട്ടൽ ജീവനക്കാരും സി ഐ യും തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ സെൻട്രൽ ജങ്ഷന് സമീപമുള്ള ഉള്ള താരാ ഹോട്ടലിൽ പത്തുമണിയോടുകൂടിയാണ് അടിപിടി ഉണ്ടായത്.
ഭക്ഷണം കഴിക്കാനായി വന്ന ക്രൈം ബ്രാഞ്ച് സി ഐ പെട്ടന്ന് ഭക്ഷണം വേണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടു. പക്ഷെ തിരക്കുള്ളതിനാൽ താമസം ഉണ്ടാകുമെന്ന് ജീവനക്കാർ അറിയിച്ചു. അതിൽ ക്ഷുഭിതനായ സി ഐ ഹോട്ടലിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ തുടങ്ങി. അത് കണ്ട ഭക്ഷണം കഴിക്കാനായി എത്തിയ കുടുംബം അത് ചോദ്യം ചെയ്തു.
അതോടെ സംഘർഷാവസ്ഥയിൽ എത്തുകയായിരുന്നു. സംഭവത്തിൽ ഇരു കൂട്ടരും ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ആദ്യം സി ഐ യുടെ ഭാഗത്തുനിന്നാണ് പ്രകോപനം ഉണ്ടായതെന്ന കണ്ടെത്തലിനെ തുടർന്ന് ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
Discussion about this post