മലപ്പുറം : കോഴിക്കോടിനു പിന്നാലെ മലപ്പുറം ജില്ലയിലും നിപ്പ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പനിയും അപസ്മാര ലക്ഷണവുമുള്ള ഒരാള്‍ നിരീക്ഷണത്തിലുള്ള സാഹചര്യത്തിലാണിത്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
എന്നാല്‍ ഇതുവരെ നിപ്പ സ്ഥിരീകരിച്ചവരുമായി ഇയാള്‍ സമ്പര്‍ക്കത്തില്‍ വന്നിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. പക്ഷെ രോഗലക്ഷണമുള്ള സാഹചര്യത്തില്‍ ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, കലക്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പു മേധാവികളുടെ ജില്ലാതല യോഗം ചേര്‍ന്നു. മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് കലക്ടര്‍ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട്ട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറത്തും ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ പ്രത്യേക നിപ്പ കണ്‍ട്രോള്‍ റൂം സെല്ലും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിപ്പ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം തുടങ്ങി.
Discussion about this post