ഇടുക്കി: നടി അനുശ്രീ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് പരിക്ക്. ഇടുക്കി മുള്ളരികുടിയിൽ വെച്ചാണ് അപകടമുണ്ടായത്. നെടുങ്കണ്ടത് സ്വകാര്യ സ്ഥാപനത്തിൻറെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അനുശ്രീയുടെ വാഹനം അപകടത്തിൽപ്പെട്ടത്. അനുശ്രീയുടെ വാഹനം ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജിഷ്ണു, വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ നടി സഞ്ചരിച്ച വാഹനത്തിൻറെ ടയർ പഞ്ചറായി. നാട്ടുകാരും അനുശ്രീയും ചേർന്നാണ് യുവാക്കളെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്.












