ശ്രീനഗർ; ഈ കഴിഞ്ഞ ശനിയാഴ്ച സൈനികനീക്കത്തിനിടെ കൊലപ്പെടുത്തിയത് ലഷ്‌കർ ഇ തൊയ്ബ കമാൻഡർ ഉസൈർ ഖാനെയെന്ന് സംശയം. തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട ഈ ഭീകരൻ തന്നെയാണോ കൊല്ലപ്പെട്ടതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തുമെന്നാണ് വിവരം. ഉസൈർ ഖാന്റെ കുടുംബാംഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷമാകും പരിശോധന.
ഈയടുത്താണ് ലഷ്‌കറിന്റെ കമാൻഡറായി ഉസൈർഖാൻ ഉയർത്തപ്പെട്ടത്. അതിന് ശേഷം ഇയാളുടെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ ആക്രമണമാണിത് അനന്ത്‌നാഗിന്റെ മുക്കുംമൂലയും ഉസൈർഖാന് അറിയാമെന്ന ആത്മവിശ്വാസം പക്ഷേ വിലപ്പോയില്ല. ഏത് പ്രതിസന്ധിയെയും പുഷ്പം പോലെ നേരിടാൻ മനക്കരുത്തും കൈക്കരുത്തുമുള്ള ഇന്ത്യൻ സൈന്യം ഭീകരർ തമ്പടിച്ചിരിക്കുന്ന ഗുഹ വളഞ്ഞു കഴിഞ്ഞു.
ഇടതൂർന്ന വനങ്ങളും ചെങ്കുത്തായ പാറക്കെട്ടുകളും നിറഞ്ഞ കൊക്കർനാഗിലെ ഗാദുലിലെ ഗുഹയിലേക്ക് പ്രതികൂലകാലാവസ്ഥയും മറികടന്ന് ഇന്ത്യൻ സൈന്യമെത്തി കഴിഞ്ഞു. ഇനി ഏത് നിമിഷവും ഗുഹയിലെ ഭീകരരെയെല്ലാം തുടച്ചുനീക്കിയെന്ന വാർത്ത ഭാരതീയർക്ക് പ്രതീക്ഷിക്കാം.
Discussion about this post