Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സ്വാതന്ത്ര്യദിന പ്രസംഗത്തിലെ വാജ്‌പേയിയുടെ ചരിത്രപ്രഖ്യാപനം; രാജ്യസഭയിൽ ബിൽ പാസാക്കി ഉപേക്ഷിച്ച കോൺഗ്രസ്; വനിതാ ബിൽ യാഥാർത്ഥ്യമാകുമ്പോൾ

by Brave India Desk
Sep 19, 2023, 01:50 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: രണ്ടര ദശാബ്ദത്തോളമായി നിയമനിർമാണസഭയുടെ സാങ്കേതികത്വങ്ങളിൽ കുടുങ്ങിക്കിടന്ന ബില്ലാണ് നരേന്ദ്രമോദിസർക്കാർ യാഥാർത്ഥ്യമാക്കുന്നത്. വനിതാസംവരണ ബില്ലിനെ പ്രത്യക്ഷത്തിൽ പലപ്പോഴും അനുകൂലിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കുന്നതിൽ മെല്ലപ്പോക്കായിരുന്നു കോൺഗ്രസ് എന്നും കൈക്കൊണ്ടിരുന്നത്. സോണിയാഗാന്ധി പാർട്ടി അദ്ധ്യക്ഷയായിരുന്ന സമയത്തും കോൺഗ്രസ് ഇതിൽ കാര്യമായ പരിശ്രമങ്ങൾ നടത്തിയിരുന്നില്ല.

1998 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ് 33 ശതമാനം വനിതാസംവരണമെന്ന നിർദ്ദേശം പ്രഖ്യാപിച്ചത്. അതിന് മുൻപ് 1996 ൽ ദേവഗൗഡ നേതൃത്വം നൽകിയ സർക്കാർ 81 ാം ഭേദഗതി ബില്ലായി ലോക്‌സഭയിൽ അവതരിപ്പിച്ചെങ്കിലും ബില്ല് പാസാക്കാൻ കഴിഞ്ഞില്ല. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു വാജ്‌പേയിയുടെ പ്രഖ്യാപനം. ഇതോടെ ഇത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി. പന്ത്രണ്ടാം ലോക്‌സഭയിൽ ബില്ല് നിയമമാക്കാൻ വാജ്‌പേയിയുടെ നേതൃത്വത്തിൽ നിരന്തരം പരിശ്രമിച്ചെങ്കിലും ആവശ്യത്തിന് പിന്തുണ ലഭിച്ചില്ല.

Stories you may like

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

പിന്നീട് 1999 ലും 2002 ലും 2003 ലുമൊക്കെ ബില്ല് വീണ്ടും അവതരിപ്പിച്ച് പാസാക്കാൻ വാജ്‌പേയി സർക്കാർ ശ്രമിച്ചെങ്കിലും നിർഭാഗ്യവശാൽ ഫലം കണ്ടില്ല. ഒന്നാം യുപിഎ സർക്കാരിന്റെ അവസാന കാലത്ത് 2008 ൽ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ ബില്ല് വീണ്ടും പൊടി തട്ടിയെടുത്തു. 2008 മെയ് ആറിന് രാജ്യസഭയിൽ അവതരിപ്പിച്ച ബില്ല് മെയ് 9 ന് സ്റ്റാൻഡിങ് സമിതിക്ക് വിട്ടു.

2009 ഡിസംബർ 17 ന് സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. 2010 ഫെബ്രുവരിയിൽ കേന്ദ്രമന്ത്രിസഭ ബില്ല് അംഗീകരിച്ചു. തുടർന്ന് മാർച്ച് 9 ന് രാജ്യസഭ 186 -1 എന്ന നിലയിൽ ബില്ല് വോട്ടിനിട്ട് പാസാക്കി. പിന്നീട് 2014 വരെ യുപിഎ സർക്കാർ അധികാരത്തിലുണ്ടായിരുന്നെങ്കിലും ബില്ലിൽ കാര്യമായ ചലനങ്ങൾ ഉണ്ടായില്ല.

വനിതകൾക്ക് ജാതി അടിസ്ഥാനമാക്കിയുളള സംവരണമാണ് വേണ്ടതെന്ന നിലപാടിൽ ആർജെഡിയും സമാജ് വാദി പാർട്ടിയും ഉൾപ്പെടെ ബില്ലിനെ എതിർത്തിരുന്നു. പഞ്ചായത്തുകളിൽ വനിതകൾക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും 33 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് 1992 ൽ ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യം അംഗീകരിച്ചിരുന്നു. തദ്ദേശ ഭരണസംവിധാനത്തിലെ നേതൃനിരയിലേക്ക് ഇതിലൂടെ 14.5 ലക്ഷം വനിതകളാണ് ഉയർന്നുവന്നത്. ഇന്ന് ഇരുപത്തിയൊന്നോളം സംസ്ഥാനങ്ങൾ വനിതാ സംവരണം 50 ശതമാനമാക്കുന്നതിലേക്ക് എത്തി.

പതിനേഴാം ലോക്‌സഭയിൽ പരമാവധി 82 വനിതാ എംപിമാരാണുളളത്. ലോക്‌സഭയുടെ മൊത്തം അംഗബലത്തിന്റെ 15.21 ശതമാനം വരുമിത്. 2022 ലെ കണക്ക് പ്രകാരം രാജ്യസഭയിൽ വനിതാ പ്രാതിനിധ്യം 14 ശതമാനമാണ്. 2014 ലെ 16 ാം ലോക്‌സഭയിൽ 68 വനിതാ അംഗങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ കൂടുതൽ വനിതാ നേതാക്കളുടെ കടന്നുവരവിനാകും ബില്ല് നിയമമാകുന്നതോടെ വഴി തെളിയുക.

Tags: atal bihari vajpayeewomen reservation billAB Vajpayeeലോക്‌സഭParliament Women Billവനിതാസംവരണ ബിൽഅടൽ ബിഹാരി വാജ്‌പേയി
Share1
Tweet
Send
Share

Latest stories from this section

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies