തിരുവനന്തപുരം: കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഞായാറാഴ്ച മുതൽ സർവീസ് തുടങ്ങുമെന്ന് സൂചന. കാസർകോട് നിന്ന് തിരുവവന്തപുരത്തേക്ക് ആലപ്പുഴ വഴിയായിരിക്കും ട്രെയിൻ സർവീസ് നടത്തുന്നത്. ഇതിന്റെ സമയമക്രമവും തയ്യാറായിട്ടുണ്ട്. രാവിലെ ഏഴു മണിക്ക് കാസർകോട് നിന്ന് യാത്ര തുടങ്ങി വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയക്രമം. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.55 ന് കാസർകോട് എത്തും.
ആഴ്ചയിൽ ആറു ദിവസം വന്ദേഭാരത് സർവീസ് നടത്തും. അതേസമയം വന്ദേഭാരതിൽ പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ് ദക്ഷിണ റെയിൽവേ. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ പതിപ്പ് ഉടൻ പുറത്തിറക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷം തന്നെ സ്ലീപ്പർ കോച്ചുകളുള്ള വന്ദേഭാരത് പുറത്തിറക്കാനാണ് ശ്രമം.
Discussion about this post